രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് വെങ്കയ്യ നായിഡു

0

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശലംഘനത്തിന് നടപടി ആവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന്‍ എം. വെങ്കയ്യ നായിഡു നോട്ടീസയച്ചു. രാഹുല്‍ ലോക്സഭാംഗമായതിനാല്‍ സ്പീക്കര്‍ സുമിത്ര മഹാജനോടാണ് നടപടിയെടുക്കാന്‍ വെങ്കയ്യ നായിഡു ആവശ്യപ്പെട്ടതെന്ന് രാജ്യസഭാ ടി.വി റിപ്പോര്‍ട്ടു ചെയ്തു.

ഒരാഴ്ച മുമ്ബ് ബി.ജെ.പി നേതാവ് ഭൂപേന്ദ്ര യാദവാണ് രാജ്യസഭയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ അവകാശലംഘനം ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ചെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
ജെയ്റ്റ്ലിയുടെ പേര് ‘Jaitlie’ എന്നാക്കി മാറ്റാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ശ്രമിച്ചെന്നും ഇത് അദ്ദേഹത്തിനെ അപമാനിക്കുന്നതാണെന്നും ബി.ജെ.പി വ്യക്തമാക്കിയിരുന്നു. രാഹുലിന്‍െറത് നല്ല നടപടിയല്ലെന്ന് വെങ്കയ്യ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.