ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്നുമായി കമിതാക്കള്‍ പിടിയില്‍

0

തോല്‍പ്പെട്ടി :കാഴ്ചയില്‍ കാമുകി കാമുകന്മാരേ പോലെയായിരുന്നു. എന്നാല്‍ പോലീസ് പിടിയിലായപ്പോള്‍ പുറത്തു വന്നതു ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിലാണു ലക്ഷങ്ങള്‍ വിലയുള്ള മയക്കുമരുന്നുമായി യുവതിയേയും യുവാവിനേയും പിടികൂടിയത്. ബംൂരുവില്‍ നിന്നു ബൈക്കില്‍ വരുന്നതിനിടയില്‍ ബുധനാഴ്ച വൈകിട്ട് എക്സൈസ് ചെക്ക്പോസ്റ്റിലേയും സ്വകാഡിലെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ ഇവര്‍ കൂടുങ്ങിയത്.ബംളുരു ഫെറസ് സെര്‍ജാപ്പൂര്‍ ഗായത്രി ലേയൗട്ടിലെ മയറോണ്‍ ഫെര്‍ണാണ്ടസ്(25) കോറമങ്കല കെ എച്ച്‌ ബി കോളനിയിലെ അഫീസ് ഇമ്രാന്‍(23) എന്നിവരാണു പിടിയിലായത്. ഇവരില്‍ നിന്നും 6.020 ഗ്രാം ഹാഷിഷും 0.18 മില്ലിഗ്രാം എല്‍ എസ് ഡിയും പോലീസ് കണ്ടെടുത്തു. മീനങ്ങാടി എക്സൈസ് സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറി എടുത്ത് ഇവര്‍ ജീവിതം ആസ്വദിച്ചു വരികയായിരുന്നു എന്നു പോലീസ് പറയുന്നു.

Leave A Reply

Your email address will not be published.