സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണം

0

സൗദി:സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണം.സൗദിയിലേക്ക് ഹൂതികള്‍ വീണ്ടും മിസൈലയച്ചു. യമന്‍ അതിര്‍ത്തിയായ നജ്റാനില്‍ വെച്ച് സൌദിയുടെ പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ത്തു. അവശിഷ്ടങ്ങള്‍ പതിച്ച് സൌദി പൌരന്‍റെ വീടിന് നേരിയ കേടുപാടുകളുണ്ടായി. ഈ വര്‍ഷം സൌദിയിലേക്ക് ഹൂതികളയക്കുന്ന ആദ്യ മിസൈലാണിത്.
ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസീറ ടിവിയാണ് സൌദിയിലേക്ക് മിസൈലയച്ചെന്ന് അവകാശവാദം ഉന്നയിച്ചത്. തൊട്ടു പിന്നാലെ നജ്റാനില്‍ വെച്ച് തന്നെ മിസൈല്‍ തകര്‍ത്തു. ബാലിസ്റ്റിക് മിസൈലിനെ പ്രതിരോധ സംവിധാനം ആകാശത്ത് വെച്ചാണ് തകര്‍ത്തത്. ജനവാസ മേഖല ലക്ഷ്യം വെച്ചാണ് മിസൈലയച്ചത്. നടപടിയെ സൌദി സഖ്യസേന അപലപിച്ചു. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി ഹൂതികള്‍ സൌദിയിലേക്ക് മിസലയച്ചിരുന്നു. രാജ്യത്തെ ലക്ഷ്യം വെച്ച് എണ്‍പതിലേറെ തവണ ഹൂതികള്‍ ആഭ്യന്തര യുദ്ധാനന്തരം മിസൈലയച്ചിരുന്നു.

Leave A Reply

Your email address will not be published.