ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ ശക്തമായ ഹിമപാതം : 13 മരണം
ബെയ്ജിംഗ്: കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ കടുത്ത ഹിമപാതം. ശക്തമായ ഹിമപാതത്തില്‍ അന്ഹുയിയുടെ വിവിധ ഭാഗങ്ങളിലായി 13 പേര് മരിച്ചു.മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. ശക്തമായ ഹിമപാതത്തെ തുടര്‍ന്ന് ജനങ്ങളുടെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഹിമപാതത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ 122 മില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ട്.