‘ഭീകരവാദത്തിനെതിരെ ശക്തമായി പോരാടും’: സുഷമ സ്വരാജ്

0

ജക്കാര്‍ത്ത:ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ആസിയാന്‍ സെക്രട്ടറി ജനറല്‍ ഡാറ്റോ പഡുക ലിം ജോക്ക് ഹുയിമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തിയാതിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലായിരുന്നു കൂടിക്കാഴ്ച. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്‍റെ ഭാഗമായാണ് സുഷമ ഇന്തോനേഷ്യയില്‍ എത്തിയത്.എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ ശക്തമായി പോരാടുമെന്നും സുഷമ പറഞ്ഞു. ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രിമായുള്ള യോഗത്തിലാണ് സുഷമ ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഇരുരാജ്യങ്ങളും ഭീകരവാദത്തെ ശക്തമായി അപലപിച്ചു.

Leave A Reply

Your email address will not be published.