ഇന്ത്യ മാറുകയാണ്, ഇന്ത്യ മുന്നേറുകയാണ്-മോദി

0

ന്യൂഡല്‍ഹി: ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന പരിഷ്ക്കാരങ്ങളാണ് സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും പരിഷ്ക്കാരങ്ങളിലൂടെ പരിവര്‍ത്തനമെന്നതാണ് സര്‍ക്കാരിനെ നയിക്കുന്ന തത്വമെന്നും പ്രധാനമന്ത്രി നരേന്ദ്ര മേദി. ഡല്‍ഹിയില്‍ വിദേശ പൗരന്മാരായ ഇന്ത്യന്‍ വംശജരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
21 ാം നൂറ്റാണ്ട് മുന്നില്‍ കണ്ടാണ് ഗതാഗത രംഗത്തും സാങ്കേതിക രംഗത്തുമുള്ള നിക്ഷേപം സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്നത്. ആരുടേയും വിഭവങ്ങള്‍ ചൂഷണം ചെയ്യാനോ അതിര്‍ത്തി ലംഘിക്കാനോ ഇന്ത്യ ആഗ്രഹിക്കുന്നില്ല. സ്വന്തം നിലയില്‍ വിഭവങ്ങളും കഴിവുകളും വികസിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തിയിട്ടുണ്ട്. യു.എന്‍ സമാധാന സേനയില്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യന്‍ സൈനികരാണ്. നേപ്പാളിലെ ഭൂകമ്ബ വേളയിലും ശ്രീലങ്കയിലെ വെള്ളപ്പൊക്ക വേളയിലും മാലിയിലെ കുടിവെള്ള ദൗര്‍ലഭ്യ വേളയിലും ഇന്ത്യയാണ് ആദ്യം ഓടിയെത്തിയത്. യെമനിലെ ആഭ്യന്തര യുദ്ധവേളയില്‍ അവിടെയുണ്ടായിരുന്ന 4500 ഇന്ത്യാക്കാര്‍ക്ക് പുറമെ 2000 മറ്റ് രാജ്യക്കാരേയും നാം രക്ഷപ്പെടുത്തി. ഇത്തരം ഗൗരവകരമായ സാഹചര്യങ്ങളില്‍ വസുധൈവക കുടുംബകം എന്ന സങ്കല്‍പ്പം ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ മനുഷ്യത്വം പ്രവര്‍ത്തിക്കുന്നത്. മോദി ചൂണ്ടിക്കാട്ടി.
ഇന്ന് ലോക ബാങ്കും ഐഎംഎഫും മൂഡിയും ഇന്ത്യയെ നോക്കിക്കാണുന്നത് വളരെ ശുഭാപ്തിവിശ്വാസ ജനകമായ അവബോധത്തോടെയാണ്. കഴിഞ്ഞ മൂന്നു നാലു വര്‍ഷങ്ങളായി ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ ശ്രദ്ധിക്കുന്നുണ്ട്. ഇന്ത്യ മാറുകയാണ്, ഇന്ത്യ മുന്നേറുകയാണ്.

Leave A Reply

Your email address will not be published.