കാശ്മീര്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

0

ജമ്മു: ജമ്മു കാശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകെര്‍നാഗ് മേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടയിലാണ് വെടിവെയ്പ് ഉണ്ടായത്. അതേതുടര്‍ന്ന് സുരക്ഷാസേന നടത്തിയ ശക്തമായ പ്രത്യാക്രമണത്തിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Leave A Reply

Your email address will not be published.