ചിലി നയിക്കാന്‍ പുതിയ പരിശീലകന്‍ റെയ്നള്‍ഡോ

0

ചിലി ഫുട്ബോള്‍ ടീമിന്റെ കോച്ചായി ബ്രസീലിയന്‍ ക്ലബ് ഫ്ളമിംഗോയുടെ പരിശീലകന്‍ റെയ്നള്‍ഡോ റുവേദ നിയമിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് ഫ്ളമിംഗോയുടെ പരിശീലകനായി കൊളംബിയക്കാരനായ റുവേദ തിരഞ്ഞെടുക്കപ്പെട്ടത്. 2022ലെ ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ വരെയാണ് റുവേദയുടെ കാലാവധി. ചിലി ലോകകപ്പിന് യോഗ്യത നേടുകയാണെങ്കില്‍ ലോകകപ്പ് കഴിയുന്നത് വരെ കരാര്‍ നീട്ടും.

റുവേദയുടെ പകരക്കാരനായി ഫ്ളമിംഗോ മുന്‍ താരം സെസാര്‍ കാര്‍പെജിയാനിയെ നിയമിച്ചിട്ടുണ്ട്. 60 കാരനായ റുവേദ കൊളംബിയ, ഹോണ്ടുറാസ്, ഇക്കഡോര്‍ എന്നി ദേശിയ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ചിലിയുടെ മുന്‍ കോച്ച്‌ ആയിരുന്ന ജുവാന്‍ അന്റോണിയോ പിസ്സി റഷ്യയില്‍ നടക്കുന്ന ലോകകപ്പിന് യോഗ്യത നേടാനാവാത്തതിനെ തുടര്‍ന്ന് രാജി വെച്ചിരുന്നു.

Leave A Reply

Your email address will not be published.