സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് രാഷ്ട്രീയലോകത്തേയ്ക്ക് സ്വാഗതം അരുളി നടി ഗൗതമി

0

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനത്തെ നടി ഗൗതമി സന്തോഷത്തോടെ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ സല്‍പ്പേരും പ്രശസ്തിയും ജനങ്ങള്‍ക്ക് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഉപകാരപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നതായി ഗൗതമി പറഞ്ഞു.രാഷ്ട്രീയത്തില്‍ നല്ല ആളുകളെയാണ് ജനങ്ങള്‍ക്ക് വേണ്ടത്. തലൈവയായി വിശേഷിപ്പിക്കപ്പെടുന്ന രജനികാന്ത് രാഷ്ട്രീയത്തില്‍ വരുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്.
കാലങ്ങളായി തമിഴ്നാട്ടില്‍ ദ്രാവിഡ രാഷ്ട്രീയ പാര്‍ട്ടികളാണ് പിടിമുറുക്കിയിരിക്കുന്നത്. ആ പ്രവണത മാറി രജനികാന്തിന്റെ ആദ്ധ്യാത്മിക പാര്‍ട്ടി വരുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണെന്ന് ഗൗതമി കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.