സൌദിയില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി

0

സൌദിയുടെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് ഡിഗ്രിയിലേക്കെത്തി. തലസ്ഥാനമായ റിയാദില്‍ പത്ത് ഡിഗ്രിക്ക് താഴെയാണ് വൈകുന്നേരത്തോടെ താപനില. മൈനസ് ഡിഗ്രിയില്‍ താപനിലയെത്തിയ തബൂക്കില്‍ മഞ്ഞുവീഴ്ച കാണാന്‍ നൂറ്കണക്കിന് പേരെത്തി.

തബൂക്കിലുള്ളവര് തണുപ്പകറ്റാന്‍ പാടുപെടുമ്പോള്‍ പരിസര പ്രവിശ്യയിലുള്ളവര്‍ മഞ്ഞു വീഴ്ച കാണാനെത്തും. സൂര്യപ്രാകാശം തട്ടിയാലുടനെ മഞ്ഞലിയും. ഇതിനാല്‍ രാത്രി മുതല്‍ പുലര്‍ച്ചെ വരെ തമ്പടിക്കുന്ന സാഹസികരുമുണ്ട്.

ഈ ആഴ്ചയോടെ തണുപ്പേറുമെന്നാണ് കാലാവസ്ഥാ പ്രവചനം. റിയാദിലും പരിസര പ്രവിശ്യകളിലും താപനില പത്തിന് താഴെയാണ്. ഇതുവരെ മഴയെത്തിയിട്ടില്ല. പെയ്താല്‍ തണുപ്പ് തീവ്രമാകും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇതുവരെ കുറഞ്ഞ തണുപ്പാണ് രേഖപ്പെടുത്തിയത്. തബൂക്കിലും ചില പ്രവിശ്യകളിലും മഴക്ക് പിന്നാലെയാണ് മഞ്ഞു വീഴ്ച.

Leave A Reply

Your email address will not be published.