കനത്ത മഴ : കാലിഫോര്‍ണിയയില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 17 മരണം

0

ലോസ്ആഞ്ചലീസ്: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി കാലിഫോര്‍ണിയില്‍ 17 പേര്‍ മരിച്ചു. 20 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ അനുമാനം. അപകടത്തില്‍ നൂറിലധികം വീടുകള്‍ പാടെ തകര്‍ന്നു. 300 വീടുകള്‍ക്ക് ഭാഗികമായി കേടുപാടുപറ്റിയിട്ടുണ്ട്. ദുരിതബാധിത പ്രദേശത്തുള്ളവരോട് കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് അടിയന്തരമായി മാറി താമസിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ദേശീയ പാതയില്‍ സാന്റാ ബാര്‍ബറ മുതല്‍ വെന്‍ച്യൂറ വരെയുള്ള മേഖല വെള്ളത്തിനടിയിലാണ്. കാലിഫോര്‍ണിയയിലെ പേരുകേട്ട ടൂറിസം മേഖലയെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.