ആധാര്‍ വിഷയം : കേന്ദ്രനടപടിയെ ചോദ്യംചെയ്ത് സുപ്രീം കോടതി

0

ന്യൂഡല്‍ഹി: ആധാര്‍ വിഷയത്തില്‍ കേന്ദ്രനടപടിയെ ചോദ്യംചെയ്ത് സുപ്രീം കോടതി.ആധാറില്ലാത്തവരെ ജീവനോടെയില്ലാത്തവരായാണോ കണക്കാക്കുന്നതെന്ന് എന്ന് കേന്ദ്രത്തോട്​ സുപ്രീംകോടതി. രാത്രി സാങ്കേതത്തില്‍ പ്രവേശനത്തിന്​ രേഖയായി ആധാര്‍ ആവശ്യപ്പെട്ട സംഭവത്തിലാണ്​​ ജസ്​റ്റിസ്​ മദന്‍ ബി. ലോകുര്‍ അധ്യക്ഷനായ ബെഞ്ച്​ ശക്​തമായി പ്രതികരിച്ചത്​.രാജ്യത്ത്​ എത്ര പേര്‍ ആധാര്‍ രജിസ്​ട്രേഷന്‍ പൂര്‍ത്തിയാക്കിയെന്ന കോടതിയുടെ ചോദ്യത്തിന്​ 90 കോടി പേരെന്നാണ്​ കേന്ദ്രത്തി​​െന്‍റ അവകാശവാദമെന്ന്​ അഡ്വ. പ്രശാന്ത്​ഭൂഷണ്‍ പറഞ്ഞു. രാത്രി സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തണമെങ്കില്‍ ആളെ തെളിയിക്കുന്ന രേഖ വേണമെന്നും രേഖയായി ആധാര്‍ കാര്‍ഡ്​ ചോദിക്കാറുണ്ടെന്നുമായിരുന്നു ഉത്തര്‍പ്രദേശ്​ ചീഫ്​ സെക്രട്ടറിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടേയും മറുപടി.ആധാര്‍ തന്നെ വേണമെന്നില്ലെന്നും ചീഫ്​ സെക്രട്ടറി തിരുത്തിയെങ്കിലും കോടതി തൃപ്​തമായില്ല. വിഷയത്തില്‍ ന്യായമായ മാനദണ്ഡങ്ങള്‍ക്ക്​ കേന്ദ്രസര്‍ക്കാര്‍ സംസ്​ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന്​ നിര്‍ദേശിച്ചു. ​രാത്രിസ​ങ്കേതങ്ങളുടെ ലഭ്യതക്കുറവ്​, അതിനായി നീക്കിവെച്ച ഫണ്ട്​ ദുരുപയോഗം ചെയ്യല്‍ എന്നിവ സംബന്ധിച്ച്‌​ നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിക്കവെയാണ്​ നിരീക്ഷണം.

Leave A Reply

Your email address will not be published.