ഐഎസ്‌ആര്‍ഒയ്ക്ക് ഇനി പുതിയ പടത്തലവന്‍

0

ന്യൂഡല്‍ഹി : ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സി ഐഎസ്‌ആര്‍ഒയ്ക്ക് പുതിയ തലവന്‍. പ്രശസ്ത ശാസ്ത്രജ്ഞന്‍ കെ. ശിവനാണ് ഐഎസ്‌ആര്‍ഒയുടെ പുതിയ തലവനായി നിയമിതനായത്. ജനുവരി 14ന് കാലാവധി പൂര്‍ത്തിയാക്കുന്ന എ.എസ് കിരണ്‍ കുമാറിന്റെ സ്ഥാനത്തേയ്ക്കാണ് തമിഴ് നാട് നാഗര്‍കോവില്‍ സ്വദേശി കെ.ശിവന്‍ എത്തുന്നത്.

ക്രയോജനിക് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ പ്രഗത്ഭനാണ് കെ. ശിവന്‍. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ ഡയറക്ടറാണ് ഇദ്ദേഹം. ഒറ്റവിക്ഷേപണത്തില്‍ 104 ഉപഗ്രങ്ങളെ ഭ്രമണപഥത്തിലെത്തിച്ച ഐഎസ്‌ആര്‍ഒയെ ലോക റെക്കോര്‍ഡിന് അര്‍ഹരാക്കിയ പദ്ധതിയില്‍ ഒരു സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു.

ഐഎസ്‌ആര്‍ഒയില്‍ നിരവധി പ്രതിഭകള്‍ വഹിച്ച സ്ഥാനത്തേക്ക് നിയമിതനായതില്‍ എറെ സന്തോഷമുണ്ടെന്ന് കെ. ശിവന്‍ പ്രതികരിച്ചു. ഐഎസ്‌ആര്‍ഒയെ പുതിയ ഭ്രമണ പഥത്തില്‍ എത്തിക്കുകയും ഒപ്പം രാജ്യത്തെ സേവിക്കുകയുമാണ് തന്റെ ചുമതലയെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

Leave A Reply

Your email address will not be published.