വിവാദങ്ങള്‍ക്കൊടുവില്‍ ‘മൗവ്വല്‍ കപ്പ്’ 29ന് തുടക്കം

0

വിവാദത്തിന്റെ ഫലമായി നിര്‍ത്തി വെച്ച മൗവ്വല്‍ കപ്പ് സെവന്‍സ് ഫുഡ്ബോള്‍ മല്‍സരം 29 മുതല്‍ ഫെബ്രുവരി 13 വരെ നടത്താന്‍ തീരുമാനിച്ചതായി ടൂര്‍ണമെന്റ് കമ്മറ്റി അറിയിച്ചു.ജനുവരി 9 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മല്‍സരം വിവാദത്തെത്തുടര്‍ന്ന് മറ്റിവെക്കുകയായിരുന്നു. മല്‍സരം സംഘടിപ്പിക്കുന്നതിനെതിരെ ബേക്കല്‍ ബ്രദേര്‍സ് ക്ലബ്ബ് നടത്തിയ പ്രതിഷേധ സമരവും നിയമപോരാട്ടവും കാരണം ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്ബാദിച്ചാണ് മൊഹമ്മദന്‍സ് മൗവല്‍ മല്‍സരം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. പ്രധാനപ്പെട്ട ടീമുകളുടെയെല്ലാം തിയ്യതികള്‍ കിട്ടിക്കഴിഞ്ഞുവെന്നും ശനിയാഴ്ച്ചയോടെ ഫിക്ച്ചര്‍ പ്രസിദ്ധീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഗ്യാലറികളുടെ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നും, ഭാരവാഹി ഇബ്രാഹിം പറഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടായാല്‍ അവ തടയുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ പോലീസിനോട് ഹൈക്കോടതി നേരത്തെതന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave A Reply

Your email address will not be published.