ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂടുകെട്ടില്‍ പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടി

0

കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ഹിറ്റായതോടെ മലയാള സിനിമയിലെ താരമൂല്യം വിണ്ടും ഉയര്‍ത്തിയിരിക്കുകയാണ് ജയസൂര്യ. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, അതിന് ശേഷം എത്തിയ ആട് 2 മെഗാഹിറ്റായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങളും തുടര്‍ച്ചയായി ഹിറ്റായതോടെ താരമൂല്യം ഉയര്‍ന്ന നടന്‍ പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.നിലവില്‍ 75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ഒന്നരക്കോടി രൂപ വരെയായി വര്‍ദ്ധിപ്പിച്ചെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.
ഇപ്പോഴിതാ സൂപ്പര്‍ സ്റ്റാര്‍ പരിവേഷത്തിനപ്പുറം ദേശീയ പുരസ്കാരത്തില്‍ കണ്ണ് വെച്ച്‌ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമായിട്ടാണ് ഞാന്‍ മേരിക്കുട്ടിയില്‍ താരം വേഷമിടുന്നത്. പതിവ് കൊമേര്‍ഷ്യല്‍ ഫോര്‍മുലകള്‍ വിട്ട് കലാമൂല്യമുള്ള ചിത്രം എന്ന ലക്ഷ്യം മുന്നില്‍ വച്ചാണ് ജയസൂര്യ ഇക്കുറി രഞ്ജിത് ശങ്കറുമായി ഒന്നിക്കുന്നത്.
നേരത്തെ ട്രാന്‍സ്ജെന്‍ഡറായി വേഷമിടുന്ന അര്‍ദ്ധനാരി എന്ന ചിത്രം ജയസൂര്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ഞാന്‍ മേരിക്കുട്ടിയുടെ തിരക്കഥ സംവിധായകന്റേതല്ല. നവാഗത രചയിതാവാകും ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആദ്യമായിട്ടാണ് തന്റേതല്ലാത്ത തിരക്കഥയില്‍ രഞ്ജിത് ശങ്കര്‍ സിനിമ സംവിധാനം ചെയ്യുന്നത്.ജൂണ്‍-ജൂലൈ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ഉദ്ദേശം. ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്ബ് ട്രാന്‍സ്ജെന്‍ഡറുകളുമൊത്ത് ജീവിക്കാനും അവരുടെ ജീവിതം നേരില്‍ കണ്ട് പടിക്കാനുമുള്ള ശ്രമത്തിലാണ് താരം.

Leave A Reply

Your email address will not be published.