വിമാനത്തില്‍ പവര്‍ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

0

കൊച്ചി:വിമാനത്തില്‍ പവര്‍ബാങ്കുകള്‍ കൊണ്ടു പോകുന്നതിന് നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് (ബിസിഎഎസ്) ആണ് പവര്‍ബാങ്കുകള്‍ കൊണ്ടു പോകുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.നിലവാരമില്ലാത്തതും പ്രാദേശികമായി നിര്‍മ്മിക്കുന്നതുമായി പവര്‍ ബാങ്കുകള്‍ ഹാന്‍ഡ് ബാഗിലും ചെക്ക് ഇന്‍ ബാഗേജുകളിലും കൊണ്ടു പോകാനായി അനുവദിക്കില്ല. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയില്‍ കൊണ്ടു വന്ന പവര്‍ ബാങ്കുകള്‍ പിടിച്ചെടുത്ത സാഹചര്യത്തിലാണ് നടപടി.
നാടന്‍ പവര്‍ ബാങ്കുകളില്‍ വളരെ എളുപ്പത്തില്‍ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകള്‍ക്ക് പകരം സ്ഫോടക വസ്തുക്കള്‍ നിറയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങള്‍ക്ക് ബിസിഎഎസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ പ്രമുഖ ബ്രാന്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവായതിനാല്‍ അത്തരം പവര്‍ ബാങ്കുകള്‍ ഹാന്‍ഡ്ബാഗേജില്‍ കൊണ്ടുപോകാവുന്നതാണ്.

Leave A Reply

Your email address will not be published.