ശബരിമല തിരുവാഭരണ ഘോഷയാത്ര നാളെ

0

ശബരിമല: ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ ഉച്ചയ്ക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 14നു വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചാര്‍ത്തി അയ്യപ്പന് ദീപാരാധന അര്‍പ്പിക്കുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
നാളെ പുലര്‍ച്ചേ 4 മണിയോടെ തന്നെ പന്തളം കൊട്ടാരത്തില്‍ നിന്നും തിരുവാഭരണം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രതത്തിലേക്ക് മാറ്റും. തുടര്‍ന്ന് 12 മണിവരെ ഭക്തര്‍ക്ക് തിരുവാഭരണം ദര്‍ശിക്കാം.
ഉച്ച പൂജയ്ക്ക് ശേഷമുള്ള പ്രത്യേക പൂജയും കഴിഞ്ഞു പൂജിച്ച ഉടവാള്‍ ഇപ്പോളത്തെ രാജ പ്രതിനിധിക് കൈമാറും. തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെതന്നെ തിരുവാഭരണ ക്ഷോഷയാത്ര സന്നിധാനത്തേക്ക് പുറപ്പെടും.
ഈ സമയം മാനത്തു ശ്രീകൃഷ്ണ പരുന്ത് വട്ടമിട്ട് പറക്കും. ആദ്യ ദിനം അയിരൂര്‍ പുതിയ കാവ് ക്ഷേത്രത്തിലും രണ്ടാംദിവസം ളാഹയിലെ വനംവകുപ്പ് സത്രത്തിലും വിശ്രമിച്ചശേഷം മൂന്നാം നാള്‍ ശബരിമല സന്നിധാനത്ത് എത്തിച്ചേരും.14 നു ഉച്ചയ്ക്കാണ് മകര സംക്രമ പൂജ. തുടര്‍ന്ന് വൈകീട്ട് സാന്നിധാനത്തെത്തുന്ന തിരുവാഭരണം ചര്‍ത്തിയായിരിക്കും അയ്യപ്പന് ദീപാരാധന നടക്കുക. ദീപാരാധന കഴിഞ്ഞു നട തുറക്കുന്നതോടെ പൊന്നമ്ബലമേട്ടില്‍ 3 തവണ മകരജ്യോതി തെളിയും.

Leave A Reply

Your email address will not be published.