വേതനവര്‍ദ്ധനവ് : തമിഴ്നാട്ടില്‍ ബസ് സമരം തുടരുന്നു

0

ചെന്നൈ: തമിഴ്നാട്ടില്‍ തുടര്‍ച്ചയായുണ്ടായ ബസ് സമരത്തില്‍ വലഞ്ഞ് സാധാരണക്കാര്‍. വേതനവര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിവിധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണ് ബസ് ജീവനക്കാര്‍ സമരം നടത്തുന്നത്. സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവരാണ് പണി മുടക്കുന്നത്.തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ പൊങ്കലിന് താത്കാലികമായെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. സമരം എത്രയും വേഗത്തില്‍ പരിഹരിക്കണമെന്ന് പ്രധാന രാഷ്ട്രീയ കക്ഷിയായ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമിയോട് ആവശ്യപ്പെട്ടിരുന്നു.നേരത്തെ സമരത്തിന് മുന്‍പ് ഗതാഗത മന്ത്രി എം.ആര്‍ വിജയഭാസ്കറുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അടിസ്ഥാനശമ്ബളത്തില്‍ 2.57 ശതമാനം വര്‍ദ്ധനയാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 2.44 ശതമാനത്തിന്റെ വര്‍ദ്ധനവ് മാത്രമെ ഉണ്ടാകു എന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്.

Leave A Reply

Your email address will not be published.