‘മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്ന്‍’: ട്രംപ്

0

വാഷിങ്ടണ്‍:മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ്. തന്നെ പിന്തുണച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്ക് റേറ്റിങ് ലഭിക്കില്ലെന്നും അത് അവരുടെ ബിസിനസിനെ ബാധിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതുകൊണ്ട് മാധ്യങ്ങള്‍ തന്നെ തീര്‍ച്ചയായും പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രസിഡന്റ് ട്രംപും പാര്‍ലമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കി. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് കൂടിയ റേറ്റിങ്ങും ലഭിച്ചിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് തന്റെ മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
മാധ്യമങ്ങളുടെ റേറ്റിങ് വളരെ ഉയര്‍ന്നുവെന്ന കാര്യം വ്യക്തമാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഇത്ര സന്തോഷം. മാധ്യമങ്ങള്‍ അവസാനംവരെ ട്രംപിനെ പിന്തുണയ്ക്കും. കാരണം, ട്രംപ് വിജയിച്ചില്ലെങ്കില്‍ മാധ്യമങ്ങള്‍ക്കൊന്നും കച്ചവടമില്ലാതെയാകും- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണ കാലം മുതല്‍ മാധ്യമങ്ങളുമായി ട്രംപിനുള്ളത് അത്ര സൗഹാര്‍ദ്ദപരമായ ബന്ധമായിരുന്നില്ല. അമേരിക്കയിലെ മുന്‍നിര മാധ്യമ സ്ഥാപനങ്ങളായ സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയവയ്‌ക്കെതിരെ ട്രംപ് നിരന്തരം ആക്രമണം നടത്തിയിരുന്നു. അവര്‍ വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത്തരം മാധ്യമങ്ങളിലെ ഏറ്റവും മികച്ച വ്യാജവാര്‍ത്തകള്‍ക്ക് അടുത്ത ആഴ്ച പുരസ്‌കാരം നല്‍കുമെന്നും ട്രംപ് പ്രഖ്യപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.