മലയാളിതാരം അജിന്‍ ടോം ചെന്നൈയിന്‍ എഫ് സിയില്‍

0

മലയാളി യുവ ഡിഫന്‍ഡര്‍ അജിന്‍ ടോമിനെ ചെന്നൈയിന്‍ എഫ് സി സ്വന്തമാക്കി. ചെന്നൈയിന്‍ എഫ് സി ബി ടീമിലേക്കാണ് അജിന്‍ ടോം എത്തുന്നത്. അജിന്‍ അടക്കം ഏഴു എ ഐ എഫ് എഫ് അക്കാദമി താരങ്ങളെ ചെന്നൈയിന്‍ എഫ് സി ഇന്ന് സൈന്‍ ചെയ്തു.ഡിഫന്‍ഡര്‍മാരായ മുഹമ്മദ് ശരീഫ്, ഐമോള്‍, ഹെന്‍റി ആന്റണി, മധ്യനിരയില്‍ കളിക്കുന്ന സൗരബ്, വിങ്ങറായ ജൊയ്സാന സിംഗ്, ഫോര്‍വേഡ് അമന്‍ ഛേത്രി എന്നിവരാണ് അജിനെ കൂടാതെ ചെന്നൈയില്‍ എത്തിയിരിക്കുന്നത്. ഐ ലീഗ് സെക്കന്‍ഡ് ഡിവിഷനില്‍ അടക്കം ഈ ചെന്നൈയിന്‍ ബി ടീം മത്സരിക്കും.ചെന്നൈയിന്‍ ബി ടീമിന്റെ ആദ്യ ടൂര്‍ണമെന്റ് ജനുവരി 13ന് ഡോണ്‍ ബോസ്കോയില്‍ നടക്കുന്ന ഫാദര്‍ മക്ഫെരാന്‍ ട്രോഫിയാകും.

Leave A Reply

Your email address will not be published.