മാധവിക്കുട്ടിയുടെ കഥ പറയുന്ന കമല്‍ ചിത്രം ആമി ഉടന്‍ വരുന്നു

0

കമല്‍ സംവിധാനം ചെയ്യുന്ന ആമി തുടക്കം മുതലേ വിവാദങ്ങള്‍ക്ക് ഇരയായിരുന്നു. മാധവിക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ ആണ് ആമിയായി എത്തുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനെയായിരുന്നു ആമിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍, പിന്നീട് മഞ്ജുവിലേക്ക് എത്തുകയായിരുന്നു.വിദ്യാബാലന്‍ ആമിയില്‍ അഭിനയിക്കാതിരുന്നതില്‍ തനിക്ക് ഇപ്പോള്‍ സന്തോഷമുണ്ടെന്ന് കമല്‍ അഴിമുഖത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. ആമിയില്‍ വിദ്യാ ബാലന്‍ അഭിനയിച്ചിരുന്നെങ്കില്‍ സിനിമയ്ക്കുള്ളിലേക്ക് ലൈംഗികത കടന്നുവരുമായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.’വിദ്യയെക്കാള്‍ മഞ്ജുവിനു തന്നെയാണ് ആമിയാകാന്‍ കഴിയുക എന്ന് വ്യക്തമായി. മഞ്ജു ശരിക്കും വിസ്മയിപ്പിച്ചു. വളരെ പെട്ടെന്ന്, രണ്ട് ദിവസത്തിനുള്ളില്‍ മഞ്ജു, മാധവിക്കുട്ടിയായി മാറി. മഞ്ജു എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോള്‍ ചിന്തിക്കുമ്ബോള്‍ വിദ്യ പിന്‍മാറിയത് ദൈവാനുഗ്രഹമായി കാണുന്നു. ഫെബ്രുവരി ഒമ്ബതിനു ചിത്രം തിയേറ്ററുകളില്‍ എത്തും’ – കമല്‍ പറയുന്നു.

Leave A Reply

Your email address will not be published.