ഇംഗ്ലണ്ട് വനിതാ ടീമിന്‍റെ പരിശീലകനായി മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫില്‍ നെവില്‍

0

ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലകനാകാന്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫില്‍ നെവില്‍ ഒരുങ്ങുന്നു. മാര്‍ക്ക് സാംപ്സണ് പിന്തുടര്‍ച്ചക്കാരനാകാന്‍ പല പേരുകളും ഇംഗ്ലണ്ട് ഫുട്ബോള്‍ അസോസിയേഷന്‍ നോക്കി എങ്കിലും അവസാനം അത് ഫില്‍ നെവിലില്‍ എത്തി നില്‍ക്കുകയാണ്.മാഞ്ചസ്റ്റര്‍ സിറ്റി വനിതാം ടീം കോച്ച്‌ നിക്ക് കുഷിങ്, കാനഡ പരിശീലകന്‍ ജോണ്‍ ഹെര്‍ഡ്മാന്‍ എന്നിവര്‍ക്കായിരുന്നു ആദ്യം പരിഗണന നല്‍കിയിരുന്നത് എങ്കിലും ഇരുവരും പരിശീലകരാവാന്‍ എത്തില്ല എന്നാണ് സൂചനകള്‍. സിറ്റിയുമായി നിക്ക് കുഷിംഗ് അടുത്തിടെ പുതിയ കരാര്‍ ഒപ്പിട്ടു. ഹെര്‍ഡ്മാന്‍ കാനഡയില്‍ തന്നെ തുടരും എന്നുമാണ് വാര്‍ത്തകള്‍.ഈ അവസരത്തിലാണ് മുന്‍ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് ഫില്‍ നെവിലിലേക്ക് ഇംഗ്ലണ്ട് അടുത്തത്. മുമ്ബ് ഒരു മത്സരത്തില്‍ സാല്‍ഫോര്‍ഡ് സിറ്റിയേയും വലന്‍സിയയില്‍ തന്റെ സഹോദരന്‍ ഗാരി നെവിലിന്റെ അസിസ്റ്റന്റായും പരിശീലക വേഷത്തില്‍ ഫില്‍ എത്തിയിരുന്നു.

Leave A Reply

Your email address will not be published.