പരസ്യമായി വംശീയ വിദ്വേഷം പ്രകടിപ്പിച്ച്‌ ട്രംപ്

0

അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധത ഇതിനകം പലവട്ടം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പരസ്യമായി വംശീയ വിദ്വേഷം തുളുമ്ബുന്ന ഭാഷയില്‍ സംസാരിക്കുന്നതിന് മടികാണിക്കാത്ത ട്രംപ്, കോണ്‍ഗ്രസ്സംഗങ്ങള്‍ക്കായി വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്കാരശൂന്യമായ ഭാഷയിലാണ് ട്രംപ് മൂന്നാം ലോകത്തുനിന്നുള്ള കുടിയേറ്റക്കാരെ വിശേഷിപ്പിച്ചത്. ഇത്തരം ആളുകളുടെ ഭാരമെല്ലാം അമേരിക്ക എന്തിന് പേറണമെന്നും ട്രംപ് ചോദിച്ചു.മൂന്നാം ലോക രാജ്യങ്ങളിലുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയാകുന്നവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെയാണ് ട്രംപ് ചോദ്യം ചെയ്തത്. എന്തിനാണ് ഇത്തരം ‘ഷിറ്റ്ഹോള്‍ കണ്‍ട്രീസി’ല്‍ നിന്നുള്ളവര്‍ അമേരിക്കയിലേക്ക് വരുന്നത്? ഹെയ്ത്തിയില്‍നിന്നും വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്കയിലേക്ക് കുടിയേറുന്നവരെയാണ് ട്രംപ് പ്രധാനമായും സൂചിപ്പിച്ചത്. എന്തിനാണ് അമേരിക്കയില്‍ ഇത്രയും ഹെയ്ത്തിക്കാര്‍. എല്ലാറ്റിനെയും പുറത്താക്കണമെന്നും ട്രംപ് പറഞ്ഞു.
നോര്‍വേ പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരെയാണ് അമേരിക്കയിലേക്ക് സ്വാഗതം ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞു. നാറ്റോ അംഗവും അമേരിക്കയുടെ സഖ്യരാജ്യവുമായ നോര്‍വേയുടെ പ്രധാനമന്ത്രിയുമായി ട്രംപ് കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഓവല്‍ ഓഫീസില്‍ കോണ്‍ഗ്രസ് അംഗങ്ങളുമായി നടന്ന ചര്‍ച്ചയിലായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശങ്ങള്‍.
എല്‍സാല്‍വദോറില്‍നിന്നും ഹെയ്ത്തിയില്‍നിന്നുമുള്ള കുടിയേറ്റക്കാര്‍ക്ക് ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (ടി.പി.എസ്) നല്‍കുന്നത് സംബന്ധിച്ച കരാറിനെപ്പറ്റി സംസാരിക്കുന്നതിനായി ഡമോക്രാറ്റിക് സെനറ്ററും മൈനോറിറ്റി വിപ്പുമായ ഡിക്ക് ഡര്‍ബിനും മറ്റ് സെനറ്റര്‍മാരുമായി നടന്ന ചര്‍ച്ചയിലായിരുന്നു ട്രംപിന്റെ പരാമര്‍ശങ്ങള്‍.
അമേരിക്കന്‍ സമൂഹത്തിനും ജനങ്ങള്‍ക്കും സംഭാവന നല്‍കാന്‍ കഴിയുന്നവരെ സ്വാഗതം ചെയ്യുകയെന്നതാണ് ട്രംപിന്റെ നിലപാടെന്നും ഡപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു. നല്ല ജീവിതം സ്വപ്നം കണ്ട് അമേരിക്കയിലെത്തുകയും ഇവിടുത്തെ സമ്ബത്ത് നശിപ്പിക്കുകയും ചെയ്യുന്നവരുടെ വരവിനെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.