തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

0

ന്യൂഡല്‍ഹി: കായല്‍ കൈയേറ്റക്കേസില്‍ തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സാത്രെയാണ് പിന്മാറിയത്. ഇത് രണ്ടാം തവണയാണ് ജഡ്ജി പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. തോമസ് ചാണ്ടിയുടെ ഹര്‍ജി വെള്ളിയാഴ്ച മറ്റൊരു ബെഞ്ചാവും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക.

സര്‍ക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച്‌ മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്. ഇത് രണ്ടാം തവണയാണ് ജഡ്ജി പിന്മാറുന്നത്. നേരത്തെ ജസ്റ്റിസ് എ.എം.ഖന്‍വില്‍ക്കറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെട്ട ബെഞ്ചാവും കേസ് പരിഗണിക്കുക. സര്‍ക്കാരിനെതിരെ വ്യക്തിപരമായ ആവശ്യങ്ങളുന്നയിച്ച്‌ മന്ത്രിക്ക് കോടതിയെ സമീപിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള ഹൈക്കോടതി തോമസ് ചാണ്ടിയുടെ ഹര്‍ജി തള്ളിയത്.

Leave A Reply

Your email address will not be published.