ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി ദിലീപ് വീണ്ടും കോടതിയിലേക്ക്

0

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടാണ് ദിലീപ് വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന രേഖകള്‍ നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നുള്ള പരാതിയും നടന്‍ കോടതിയില്‍ ഉന്നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ദിലീപിന്റെ അഭിഭാഷകന്‍ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തില്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കാന്‍ ദിലീപ് ഒരുങ്ങുന്നത്. കേസില്‍ വിചാരണ തുടരാനിരിക്കെയാണ് ദിലീപിന്റെ ഈ നീക്കം. അതേസമയം നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാരോപിച്ച്‌ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 17ന് വിധി പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രഖ്യാപിക്കുക.

Leave A Reply

Your email address will not be published.