സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ തീര്‍ന്നിട്ടില്ലെന്ന് എജി

0

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രതിസന്ധി തീര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ രംഗത്ത്. പ്രശ്നങ്ങള്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്.

കോടതിയിലെ പ്രശ്നങ്ങള്‍ തീര്‍ന്നെന്നും പ്രതിസന്ധികള്‍ക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാര്‍ത്തകള്‍ വന്നിരുന്നു. വാര്‍ത്താസമ്മേളനം നടത്തി വിമര്‍ശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളില്‍ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് എജി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്.

Leave A Reply

Your email address will not be published.