ബാര്‍ കോഴ; കെഎം മാണിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയ്ക്ക്

0

കൊച്ചി: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള മുന്‍ മന്ത്രി കെ എം മാണി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ അന്വേഷണം ഒരു മാസത്തിനകം പുര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

കാലതാമസം ഉണ്ടായാല്‍ അത് ഗൗരവമായി കണക്കിലെടുക്കുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നല്‍കി. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്ന ഒരു മാസം സമയം കോടതി അനുവദിച്ചത്. രഹസ്യ സ്വഭാവമുള്ള ഇടക്കാല റിപ്പോര്‍ട്ട് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ വിജിലന്‍സ്, ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് വേണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യവും ഇന്ന് പരിഗണിച്ചേക്കും.

Leave A Reply

Your email address will not be published.