മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുദീപ് ലഖ്താകിയ ദേശീയ സുരക്ഷാസേന തലവന്‍
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാസേന (എന്‍എസ്ജി) തലവനായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സുദീപ് ലഖ്താകിയയെ നിയമിച്ചു. നിലവിലെ എന്‍എസ്ജി ഡയറക്ടര്‍ ജനറല്‍ എസ്.പി സിംഗ് വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. ഈ മാസം 31 ന് ആണ് സിംഗ് വിരമിക്കുന്നത്. നിലവില്‍ സിആര്‍പിഎഫ് സ്പെഷല്‍ ഡിജി ആണ് സുദീപ്.
പ്രധാനമന്ത്രി നേരേന്ദ്ര മോദി അധ്യക്ഷനായ കാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അടുത്തവര്‍ഷം ജൂലൈ മാസം വരെയാണ് സുദീപിന്റെ കാലാവധി. 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സുദീപ് ജൂലൈയില്‍ വിരമിക്കും.