ഇന്ത്യയില്‍ നിന്ന് 22,834 കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ഹോണ്ട

0

ഇന്ത്യയില്‍ നിന്ന് 22,834 കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങി ഹോണ്ട. എയര്‍ബാഗ് തകരാറിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നതെന്നാണ് ഹോണ്ട അറിയിച്ചത്. കഴിഞ്ഞ ജനുവരിയിലും ഹോണ്ട വിവിധ മോഡലുളെ തിരികെ വിളിച്ചിരുന്നു.

2013-ല്‍ നിര്‍മ്മിച്ച കാറുകളാണ് ഹോണ്ട തിരിച്ചു വിളിക്കുന്നത്. പ്രീമിയം സെഡാനായ അക്കോഡ് 510 എണ്ണവും ഇടത്തരം സെഡാനായ സിറ്റി 22,084 എണ്ണവും പ്രീമിയം ഹാച്ച്ബാക്കായ ജാസ് 240 എണ്ണവുമാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.

ജപ്പാനിലെ തക്കാത്ത കോര്‍പറേഷന്‍ വിതരണം ചെയ്ത എയര്‍ബാഗുകളിലാണ് നിര്‍മാണ് പിഴവുകള്‍ സംഭവിച്ചിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. എയര്‍ബാഗിന് തകരാറുള്ള കാറുകളില്‍ അത് സൗജന്യമായി പരിഹരിച്ച് നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Leave A Reply

Your email address will not be published.