ഇന്ത്യന്‍ റയില്‍വേയുടെ മുഖം മാറുന്നു; 3000 കോടി മുടക്കി സുരക്ഷ

0

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയില്‍ പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാന്‍ റയില്‍വേ. യാത്രക്കാരുടെ സുരക്ഷയ്ക്കായ് രാജ്യവ്യാപകമായി 12 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതി. 3000 കോടി രൂപ ഇതിനായി നീക്കി വെയ്ക്കുമെന്നാണ് തീരുമാനം. പ്രീമിയര്‍, സബര്‍ബന്‍ ട്രെയിനുകളുള്‍പ്പെടെ 11000 ട്രെയിനുകളിലും 8500 സ്‌റ്റേഷനുകളിലുമാണ് ക്യാമറ സ്ഥാപിക്കുക.

പദ്ധതി അനുസരിച്ച് ഓരോ കോച്ചിലും എട്ട് ക്യാമറകള്‍ ഉണ്ടാകും. കോച്ചുകളുടെ പ്രവേശന കവാടവും ഇടനാഴികളും കൃത്യമായി പതിയുന്ന വിധത്തിലാവും ക്യാമറകള്‍ സ്ഥാപിക്കുക. നിലവില്‍ 395 സ്‌റ്റേഷനുകളിലും 50 ട്രെയിനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അപകടങ്ങള്‍ ഒഴിവാക്കുക, സുരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയായിരുന്നു കഴിഞ്ഞ റയില്‍വേ ബജറ്റ്. 4943 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കുക, പഴയ ട്രക്കുകള്‍ മാറ്റി വെയ്ക്കുക, നിലവിലുള്ള ട്രാക്കുകള്‍ ബലപ്പെടുത്തുക തുടങ്ങിയ തീരുമാനങ്ങളായിരുന്നു ബജറ്റിലുണ്ടായിരുന്നത്. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം തന്നെ ഈ നിര്‍ദേശങ്ങളും വരും വര്‍ഷങ്ങളില്‍ നടപ്പിലാക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍.

Leave A Reply

Your email address will not be published.