ആരോസിന്‌ വീണ്ടും തോല്‍വി

0

ഫട്ടോര്‍ദ: ഐ ലീഗ്‌ ഫുട്‌ബോളില്‍ യുവതാരങ്ങളുടെ ഇന്ത്യന്‍ ആരോസിനു വീണ്ടും തോല്‍വി. ഇന്നലെ നടന്ന മത്സരത്തില്‍ ലീഗിലെ അവസാനക്കാരില്‍ രണ്ടാമന്മാരായ ചര്‍ച്ചില്‍ ബ്രദേഴ്‌സാണ്‌ ആരോസിനെ വീഴ്‌ത്തിയത്‌.

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ യുവനിരയുടെ കടുത്ത പോരാട്ടം അതിജീവിച്ച്‌ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു അവരുടെ ജയം. മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ്‌ ഗോള്‍ പിറന്നത്‌.

ആദ്യ പകുതിയും രണ്ടാം പകുതിയുടെ ഏറിയ പങ്കും ഗോള്‍രഹിതമായിരുന്ന മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ കാട്ടിയ അലസതയാണ്‌ ആരോസിന്‌ അര്‍ഹിച്ച സമനില നഷ്‌ടമാക്കിയത്‌.

88-ാം മിനിറ്റില്‍ ദവ്‌ഡ സിസേയിലൂടെയാണ്‌ ചര്‍ച്ചില്‍ ലീഡ്‌ നേടിയത്‌. ആരോസ്‌ പ്രതിരോധതാരം അന്‍വര്‍ അലി പന്ത്‌ ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ്‌ ഗോളില്‍ കലാശിച്ചത്‌. ലീഡ്‌ നേടിയതോടെ ആക്രമിച്ചു കയറി ചര്‍ച്ചില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ രണ്ടാം ഗോളും നേടി വിജയം ഉറപ്പാക്കി. കൊഫി മെസാക്കിന്റെ ഫ്രീകിക്കില്‍ ഇന്ന്‌ ഇസ്രേല്‍ ഗുരുങ്ങാണ്‌ അവരുടെ രണ്ടാം ഗോള്‍ നേടിയത്‌.

ജയത്തോടെ ഒമ്പതു മത്സരങ്ങളില്‍ നിന്ന്‌ 10 പോയിന്റുമായി എട്ടാം സ്‌ഥാനത്തേക്ക്‌ ഉയരാനും ചര്‍ച്ചിലിനായി.

Leave A Reply

Your email address will not be published.