കേരളത്തിലെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകന്‍ ദുബായിലെ കമ്പനിയില്‍ നിന്നും പണം തട്ടിയതായി പരാതി

0

തിരുവനന്തപുരം : സംസ്ഥാനത്തെ മുതിര്‍ന്ന സിപിഎം നേതാവിന്റെ മകനെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതി. ദുബായിലെ കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് പരാതി. ഇതേതുടര്‍ന്ന് കമ്പനി പ്രതിനിധികള്‍ പിബിയെ സമീപിക്കുകയായിരുന്നു. പരാതി കിട്ടിയതായി സിപിഎം ഉന്നതകേന്ദ്രങ്ങളില്‍ നിന്നും വിശദീകരണം ലഭിച്ചിട്ടുണ്ട്. ദുബായിലെ കോടതിയില്‍ ഇതുസംബന്ധിച്ച നടപടികള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ഈ നേതാവിന്റെ മകന്‍ ഏറെക്കാലമായി ദുബായിലെ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ കമ്പനിയുടെ പേരില്‍ വായ്പയെടുക്കുകയും തുക തിരിച്ചക്കാതിരിക്കുകയും വിഷയം ഗുരുതരമായപ്പോള്‍ കേരളത്തിലേയ്ക്ക് മുങ്ങുകയുമാണ് ഉണ്ടായത്. ഇതുസംബന്ധിച്ച് കേരളത്തിലെ സിപിഎം നേതാവായ പിതാവിനെ നേരത്തെ വിവരം അറിയിച്ചിരുന്നതാണെന്നും പണം വൈകാതെ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നതാണെന്നും കമ്പനി പ്രതിനിധികള്‍ പറയുന്നു.

ഇനിയും കാത്തിരിക്കാനാകില്ലെന്നും വൈകാതെ തന്നെ അറസ്റ്റു വാറണ്ട് ഉള്‍പ്പെടെയുള്ള നടപടിയിലേയ്ക്ക് നീങ്ങിയേക്കുമെന്നാണ് കമ്പനി പ്രതിനിധികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

പരാതി അതീവ ഗൗരവമുള്ളതാണെന്നും സിപിഎം പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Leave A Reply

Your email address will not be published.