കുഞ്ഞിന്റെ ശുചിത്വകാര്യത്തില്‍ കൂടുതല്‍ കരുതല്‍

0

കുഞ്ഞിന്റെ ശുചിത്വകാര്യത്തില്‍ അമ്മമാര്‍ക്ക് പലപ്പോഴും ആധിയാണ്. ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ ഇക്കാര്യത്തില്‍ തെല്ലും പേടി വേണ്ട. പിറന്നുവീഴുമ്പോള്‍ മുതല്‍ പ്രത്യേക കരുതല്‍ വേണമെന്നു മാത്രം.

ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള അമ്‌നിയോട്ടിക് ദ്രവം പറ്റിപ്പിടിച്ചിട്ടുണ്ടാവും. 24 മണിക്കൂറിനുള്ളില്‍ത്തന്നെ കുഞ്ഞിനെ കുളിപ്പിച്ച് ഈ ദ്രവത്തിന്റെ അംശങ്ങളെല്ലാം നീക്കം ചെയ്യണം.

അല്ലെങ്കില്‍ ചര്‍മത്തിന്റെ മടക്കുകളില്‍ ഈ ദ്രവത്തിന്റെ അംശങ്ങളിരുന്ന് അവിടെ ബാക്ടീരിയ വളര്‍ന്ന് അണുബാധയുണ്ടാകും. സാധാരണ ആശുപത്രികളില്‍ കുഞ്ഞിനെ കുളിപ്പിച്ചിട്ടാണു വീട്ടുകാരുടെ കൈയില്‍ കൊടുക്കുക.

എന്നാല്‍, ചിലയിടങ്ങളില്‍ ദേഹം തുടയ്ക്കുക മാത്രമേ ചെയ്യാറുള്ളൂ. അങ്ങനെയാണെങ്കില്‍ കുഞ്ഞിനെ വൈകാതെ തന്നെ കുളിപ്പിച്ചു വൃത്തിയാ

ക്കണം.

കുഞ്ഞിനെ നിത്യവും കുളിപ്പിക്കുന്നതാണു നല്ലത്. കുളിപ്പിക്കാന്‍ ബേബി സോപ്പ് ഉപയോഗിക്കാം. നവജാതശിശുവിനെ കുളിപ്പിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുന്നതാണു സുരക്ഷിതം. പെട്ടെന്നു കുളിപ്പിച്ചു തോര്‍ത്തിയെടുക്കണം.

ഒരുപാടു നേരം ദേഹത്തിനു തണുപ്പടിക്കരുത്. മുഖം, പിന്‍ഭാഗം, കഴുത്ത്, ചര്‍മത്തിന്റെ മടക്കുകള്‍ എന്നിവിടങ്ങളിലാണ് അഴുക്കുണ്ടാകുന്നത്.

കുളിപ്പിച്ച് തോര്‍ത്തിയെടുത്ത ശേഷം ബേബി മോയ്‌സ്ചറൈസര്‍, ബേബി ലോഷന്‍, ബേബി ഓയില്‍ ഇവയില്‍ ഏതെങ്കിലും ദേഹത്തു പുരട്ടുക.

പെണ്‍കുഞ്ഞുങ്ങളില്‍ മൂത്രമൊഴിക്കുന്ന ഭാഗത്തുനിന്നു പുറകിലേക്കു വേണം വൃത്തിയാക്കാന്‍. അല്ലെങ്കില്‍ വിസര്‍ജ്യത്തിന്റെ അംശങ്ങളും അവയിലെ അണുക്കളും മൂത്രനാളിയിലേക്കു കടന്ന് അണുബാധയുണ്ടാകാനിടയുണ്ട്.

Leave A Reply

Your email address will not be published.