‘ഇരിക്കുന്ന കൊമ്പ് മുറിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍’; പണിമുടക്ക് ദിവസം കെഎസ്ആര്‍ടിസിക്ക് നഷ്ടമായത് നാലു കോടി

0

തിരുവനന്തപുരം: കടവും കടത്തിന്മേല്‍ കടവുമായി നില്‍ക്കുന്ന കെഎസ്ആര്‍ടിസിക്ക് പണിമുടക്കില്‍ ഉണ്ടായത് നാലു കോടിയുടെ നഷ്ടം. കോര്‍പ്പറേഷന്റെ പ്രതിദിന ശരാശരി വരുമാനം എന്നത് 6.25 കോടി രൂപയാണ്. ഇതില്‍ ഡിസല്‍ ചെലവിനായി പോകുന്നത് മൂന്നു കോടി രൂപയും.

പണിമുടക്ക് ദിനത്തില്‍ രാവിലെ വെറും 191 കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ് നിരത്തിലിറങ്ങിയത്. ഇതിനിടയിലുള്ള കണക്കിലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ബുധനാഴ്ച ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് കൂടി ലഭിക്കുമ്പോള്‍ മാത്രമാണ് കൃത്യമായ നഷ്ടം കണക്കാക്കാന്‍ സാധിക്കുകയൊള്ളു.

സ്വകാര്യബസ്, ഓട്ടോ, ടാക്സി സര്‍വീസുകളടക്കമുള്ളവ ഇന്ന് നിരത്തിലിറങ്ങാത്തിനാല്‍ വന്‍നേട്ടം കൊയ്യാവുന്ന സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി. നില്‍ക്കുന്നത്. പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്ന് ആത്മഹത്യ അടക്കമുള്ള സംഭവങ്ങള്‍ക്കിടയിലാണ് തൊഴിലാളി യൂണിയനുകള്‍ ആത്മഹത്യ സമരം നടത്തിയത്.

സമരദിനത്തില്‍ മൊത്തം ജീവനക്കാരായ 22,665 പേരില്‍ 6593 പേര്‍ മാത്രമാണ് ഹാജരായത്. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും ആത്മഹത്യാവക്കിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 60 ലക്ഷം രൂപ കോര്‍പറേഷന് നല്‍കിയത്. ഇതുകൊണ്ട് ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു.

Leave A Reply

Your email address will not be published.