ചെന്നൈയും മുംബൈയും ഇന്ത്യയിലെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച നഗരങ്ങള്‍

0

കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിച്ച നഗരങ്ങളില്‍ ഇന്ത്യന്‍ നഗരങ്ങളും ഇടംപറ്റി. ചെന്നൈയും മുംബൈയുമാണ് ഇന്ത്യയില്‍ നിന്നും ഇടംപറ്റിയിട്ടുള്ളത്. മാസ്റ്റര്‍കാര്‍ഡിന്റെ ഗവേഷണ റിപ്പോര്‍ട്ടിലാണ് മുപ്പത് നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ചെന്നൈയും ഉള്‍പ്പെട്ടിരിക്കുന്നത്.

മാസ്റ്റര്‍ കാര്‍ഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 57 ലക്ഷം അന്താരാഷ്ട്ക സന്ദര്‍ശകരാണ് പോയ വര്‍ഷം ചെന്നൈ നഗരത്തില്‍ എത്തിയിരിക്കുന്നത്. ഏറ്റവുമധികം വിദേശികള്‍ എത്തിയിരിക്കുന്നത് ബാങ്കോംഗ് നഗരമാണ്. ഏതാണ്ട് രണ്ട് കോടിയോളം ആളുകളാണ് ബാങ്കോംഗ് തേടിപ്പിടിച്ച് എത്തിയിരിക്കുന്നത്.

വിദേശ നഗരങ്ങളായ ഡബ്ലിന്‍ (55.9 ലക്ഷം), മ്യൂണിച്ച് (54 ലക്ഷം), ടൊറന്റോ (53 ലക്ഷം) എന്നീ നഗരങ്ങളേക്കാള്‍ കൂടുതല്‍ ആളുകളാണ് ഈ തെന്നിന്ത്യന്‍ നഗരത്തെ തേടി എത്തിയിരിക്കുന്നത്. മുപ്പംഗപട്ടികയില്‍ 23-ാം സ്ഥാനത്താണ് ചെന്നൈയിലുള്ളത്. 27ാം സ്ഥാനത്തുള്ള മുംബൈ നഗരത്തില്‍ 5.35 ലക്ഷം വിദേശികളാണ് എത്തിയിരിക്കുന്നുത്.

ലോകത്തെ ഏറ്റവും തിരക്കേറിയ 132 നഗരങ്ങളില്‍ നിന്നാണ് മാസ്റ്റര്‍ കാര്‍ഡ് മുപ്പത് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

Leave A Reply

Your email address will not be published.