ബൊപ്പണ്ണ സഖ്യം സെമിയില്‍

0

മെല്‍ബണ്‍: ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഹംഗറിയുടെ ടിമിയ ബാബോസ്‌ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം മിക്‌സഡ്‌ ഡബിള്‍സ്‌ സെമി ഫൈനലില്‍ കടന്നു.

കൊളംബിയയുടെ യുവാന്‍ സെബാസ്‌റ്റ്യന്‍ കാബാല്‍- യു.എസിന്റെ അബിഗെയ്‌ല്‍ സ്‌പിയേഴ്‌സ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ്‌ അവര്‍ സെമിയില്‍ കടന്നത്‌. സ്‌കോര്‍: 6-4, 7-6 (5). മത്സരം ഒരു മണിക്കൂര്‍ 15 മിനിട്ട നീണ്ടു.

ഓസ്‌ട്രേലിയയുടെ സ്‌റ്റോം സാന്‍ഡേഴ്‌സ്- മാര്‍ക്‌ പോള്‍മാന്‍സ്‌ സഖ്യവും സ്‌പെയിന്റെ മരിയ ജോസ്‌ മാര്‍ട്ടിനസ്‌ സാഞ്ചസ്‌- ബ്രസീലിന്റെ മാഴ്‌സെലോ ഡെമോലൈനര്‍ സഖ്യവും തമ്മിലുള്ള ക്വാര്‍ട്ടറിലെ ജേതാക്കളാണ്‌ ബൊപ്പണ്ണ-ടിമിയ സഖ്യത്തെ നേരിടുക.

Leave A Reply

Your email address will not be published.