റിപ്പബ്ലിക്‌ദിന പരേഡ്‌: രാഹുലിന്റെ ഇരിപ്പിടം നാലാംനിരയില്‍

0

ന്യൂഡല്‍ഹി: റിപ്പബ്ലിക്‌ദിന പരേഡ്‌ വീക്ഷിക്കാന്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നാലാംനിരയിലാണ്‌ ഇരിപ്പിടം അനുവദിച്ചതെന്നു കോണ്‍ഗ്രസ്‌. രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചശേഷം ഇതുവരെയുള്ള പരേഡുകളില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്മാര്‍ക്ക്‌ മുന്‍നിരയിലാണ്‌ ഇരിപ്പിടം അനുവദിച്ചിരുന്നത്‌.

മോഡി സര്‍ക്കാര്‍ ഇത്തരം പ്രവൃത്തികളിലൂടെ വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു.

2014-ല്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ബി.ജെ.പി. അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്ക്‌ പരേഡ്‌ വീക്ഷിക്കാന്‍ ഒന്നാം നിരയിലാണ്‌ ഇരിപ്പിടം നല്‍കിയത്‌. ഇരിപ്പിടം പ്രശ്‌നമല്ലെന്നും ചടങ്ങില്‍ പങ്കെടുക്കുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

റിപ്പബ്ലിക്‌ ദിനം ഇന്ത്യന്‍ ഭരണഘടന സംരക്ഷണദിനമായി ആചരിക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു. ഈ മനോഹര രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരുപോലെ കാണണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Leave A Reply

Your email address will not be published.