സര്‍ക്കാര്‍ സര്‍ക്കുലര്‍ അവഗണിച്ചു: പാലക്കാട് ആര്‍എസ്എസ് മേധാവി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി

0

പാലക്കാട്: 69-ാമത് റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കെ പാലക്കാട്ട് ആര്‍എസ്എസ് മേധാവി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. കൃത്യം 9 മണിക്ക് തന്നെ പ്രത്യേക ചടങ്ങില്‍ സംബന്ധിച്ച് മേധാവി പതാക ഉയര്‍ത്തി.

കഴിഞ്ഞ ആഗസ്റ്റ് 15 ന് എയ്ഡഡ് സ്‌കൂളില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത് വന്‍ വിവാദമായിരുന്നു. ഇതു വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ നിന്ന് ആര്‍എസ്എസ് മേധാവി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് മറികടന്നാണ് മോഹന്‍ ഭാഗവത് കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്. സമാന സാഹചര്യത്തില്‍ തന്നെ സര്‍ക്കുലര്‍ മറികടന്നാണ് റിപ്പബ്ലിക് ദിനത്തില്‍ അണ്‍ എയ്ഡഡ് സിബിഎസ്ഇ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത്.

മൂന്നുനാള്‍ നീളുന്ന പ്രാന്തീയ പ്രവാസി കാര്യകര്‍തൃ ശിബിരത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം പാലക്കാട്ട് എത്തിയിയുള്ളത്. സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് മേധാവി പാലക്കാട് കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

Leave A Reply

Your email address will not be published.