മാസമുറയില്‍ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ദേവപ്രതിഷ്ഠയില്‍ തൊട്ടാല്‍ എന്തു സംഭവിക്കും?

0

മുര്‍ബാദ്: മാസമുറയില്‍ നില്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ ദേവപ്രതിഷ്ഠയില്‍ തൊട്ടാല്‍ എന്തു സംഭവിക്കും? അത് അശുദ്ധമായി ദൈവകോപം വിളിച്ചു വരുത്തുന്ന നടപടിയായി മാറുമെന്നാണ് ഇന്ത്യയുടെ പരമ്പരാഗത വിശ്വാസ സങ്കല്‍പ്പം. എന്നാല്‍ ഈ സ്ത്രീ അവസ്ഥയുമായി ബന്ധപ്പെട്ട് യുണിസെഫിന്റെ ക്‌ളാസ്സ് കഴിഞ്ഞതോടെ 13 കാരി ധനശ്രീ കാന്താരം ധെരേ ഇക്കാര്യം വീട്ടിലെ പ്രതിഷ്ഠയില്‍ തൊട്ടു പരീക്ഷിച്ചു.

നാലുമാസം മുമ്പാണ് ധെരെ ഈ ഘട്ടത്തില്‍ എത്തിയത്. എന്നാല്‍ ഇന്ത്യയിലെ മറ്റു സ്ത്രീകളെ പോലെ അവളെ ജോലി കാര്യങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും തടയുകയും മറ്റും ചെയ്തു. സ്‌കൂളില്‍ നിന്നും പ്രത്യേക ക്‌ളാസ്സ് കിട്ടിയ ശേഷം വീട്ടില്‍ തന്നെ ആദ്യ പരീക്ഷണം നടത്താന്‍ അവര്‍ തീരുമാനിച്ചു. വീട്ടില്‍ മാതാവിനെ ആഹാരം ഉണ്ടാക്കാന്‍ സഹായിച്ചതിന് പുറമേ വീട്ടിലെ ദേവപ്രതിഷ്ഠകളില്‍ തൊടുകയും ചെയ്തു.

ആര്‍ത്തവത്തില്‍ നില്‍ക്കുമ്പോള്‍ അശുദ്ധി പറഞ്ഞ് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് ഇന്ത്യയില്‍ പതിവാണ്. ക്ഷേത്രത്തില്‍ പ്രവേശിക്കുകയോ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും ചില പ്രത്യേക തരം ആഹാരം കഴിക്കരുതെന്നും തുടങ്ങി അനേകം നിരോധനങ്ങളും ഉണ്ടാകും. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ തന്നെയായിരുന്നു മാസമുറയുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം അവസാനം എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും ക്‌ളാസ്സ് നടത്താന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളിലുമായി മൂന്ന് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്കാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മാസമുറയുമായി ബന്ധപ്പെട്ട ക്‌ളാസ്സ് നല്‍കിയത്. അഞ്ചു വര്‍ഷം മുമ്പാണ് യുണിസെഫ് മഹാരാഷ്ട്രയിലെ ജല്‍ന, ഔറംഗബാദ് ജില്ലകളില്‍ മാസമുറ ശുചിത്വപരിപാടി തുടങ്ങിയത്. പിന്നീട് അതില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം വരികയും സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുകയും ആയിരുന്നു. ഇതിന്റെ ആദ്യ വെല്ലുവിളി അദ്ധ്യാപികമാര്‍ തന്നെയായിരുന്നു. പലരും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ മിത്തുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

എന്നാല്‍ മാസമുറയില്‍ അശുദ്ധിയായി ഒന്നുമില്ലെന്ന് അവരെ യുണിസെഫില്‍ നിന്നും പരിശീലനം കിട്ടിയവര്‍ തന്നെ ബോദ്ധ്യപ്പെടുത്തി. അനേകം പരിശീലനത്തിന് ശേഷം തങ്ങളുടെ അനുഭവം കുട്ടികളുമായി പങ്കുവെയ്ക്കാന്‍ അദ്ധ്യാപികമാര്‍ തയ്യാറായി. പിന്നീട് ആറു മാസത്തേക്ക അവര്‍ തന്നെ എല്ലാം നടത്തി. പെണ്‍കുട്ടികളെ മാത്രം ഇരുത്തിയായിരുന്നു ക്‌ളാസ്സുകളെല്ലാം നടത്തിയത്. നാപ്കിനുമായി ബന്ധപ്പെട്ട് അക്ഷയ്കുമാര്‍ നായകനായ പാഡ് മാന്‍ എന്ന സിനിമ കൂടി വരുമ്പോള്‍ ഇക്കാര്യത്തിന് കൂടുതല്‍ പ്രചാരം കിട്ടുമെന്നാണ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ ഇതര സംഘടനകളുമായി ചേര്‍ന്ന് പരിപാടി മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടിവെള്ള, ശുചിത്വ മന്ത്രാലയം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Leave A Reply

Your email address will not be published.