ഡേറ്റ മോഷണം: ചൈനയ്‌ക്കെതിരേ ആഫ്രിക്കന്‍ യൂണിയന്‍

0

ആഡീസ്‌ അബബ: ചൈനയുടെ ഡേറ്റ മോഷണത്തിനെതിരേ ആഫ്രിക്കന്‍ യൂണിയന്‍(എ.യു). ആഡീസ്‌ അബബയിലെ എ.യു. ആസ്‌ഥാനത്തെ കമ്പ്യൂട്ടറിലുള്ള വിവരം പ്രതിദിനം ചൈന ചോര്‍ത്തിയിരുന്നതായാണു കണ്ടെത്തിയത്‌. ഫ്രഞ്ച്‌ പത്രം ല മോണ്‍ ആണു വാര്‍ത്ത പുറത്തുവിട്ടത്‌.

ആഡീസ്‌ അബബയിലെ കമ്പ്യൂട്ടറുകളില്‍നിന്നു എല്ലാ ദിവസവും രാത്രി രണ്ടിന്‌ ഷാങ്‌ഹായിയിലെ സേര്‍വറിലേക്കു ഡേറ്റ പകര്‍ത്തിയതായാണു കണ്ടെത്തല്‍.

അഞ്ച്‌ വര്‍ഷം മുമ്പ്‌ ചൈനയാണു ആഫ്രിക്കന്‍ യൂണിയന്‍ ആസ്‌ഥാനം നിര്‍മിച്ചു നല്‍കിയത്‌. 20 കോടി ഡോളര്‍ മുടക്കി “ആഫ്രിക്കയ്‌ക്കുള്ള സമ്മാനം” എന്ന പേരിലാണു ചൈന എ.യുവിന്‌ ആസ്‌ഥാനം നിര്‍മിച്ചു നല്‍കിയത്‌.

കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കും അവര്‍തന്നെയാണു തയാറാക്കിയത്‌.

പ്രശ്‌നം പരിഹരിക്കാന്‍ സഹായം നല്‍കാമെന്ന ചൈനയുടെ വാദവും എ.യു. തള്ളി. പുതിയ സേര്‍വറുകള്‍ സ്‌ഥാപിക്കാന്‍ എ.യു. തീരുമാനിച്ചിട്ടുണ്ട്‌. എ.യു. ആസ്‌ഥാനത്ത്‌ സാങ്കേതിക വിദഗ്‌ധര്‍ ചാരഉപകരണങ്ങള്‍ക്കായി പരിശോധനയും നടത്തി. ആഫ്രിക്കയിലെ 55 രാജ്യങ്ങളുടെ സംഘടനയാണ്‌ എ.യു. എത്യോപ്യയിലെ അഡീസ്‌ അബാബയിലാണ്‌ ആസ്‌ഥാനം.

Leave A Reply

Your email address will not be published.