ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവ: ഞെട്ടിക്കുന്ന പഠനം പുറത്ത്

0

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവയെന്ന ഞെട്ടിക്കുന്ന പഠനം പുറത്ത്. മള്‍ട്ടിനാഷണല്‍ കമ്പനികള്‍ തുടര്‍ച്ചയായി മരുന്നുകള്‍ ഉണ്ടാക്കുകയും, അതോടൊപ്പം ഇവ അംഗീകരിക്കാത്തവ അനിയന്ത്രിതമായി ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതിലൂടെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സ്(എഎംആര്‍) അതായത് മരുന്നുകള്‍ കഴിച്ച് കഴിച്ച് ശരീരം ഇത്തരം മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ ഉണ്ടാകുകയും ഇത് ആഗോള തലത്തില്‍ മരുന്നുകളോട് പ്രതികരിക്കാത്ത അവസ്ഥ സംജാതമാകുകയും ചെയ്യുമെന്നും യുകെയില്‍ നിന്നിറങ്ങിയ പഠനം വ്യക്തമാക്കുന്നു.

ലണ്ടനിലെ ക്യൂന്‍ മേരി സര്‍വകലാശാലയിലേയും, ന്യൂ കാസ്റ്റില്‍ സര്‍വകലാശാലയിലേയും ഗവേഷകര്‍ പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. അംഗീകരിക്കാത്ത ഇത്തരം ഇന്ത്യയില്‍ മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കായി എത്തിയിരിക്കുന്ന ആന്റിബയോട്ടിക് ഗുളികകള്‍ ഇന്ത്യ, യുകെ, യുഎസ് എന്നിവിടങ്ങളില്‍ അനിയരന്തിമായി മാറുന്ന സാഹചര്യമാണ് എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ബ്രിട്ടീഷ് പ്രസീദ്ധീകരണമായ ക്ലിനിക്കല്‍ ഫാര്‍മകോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

2007-2012 കാലയളവില്‍ ഇന്ത്യയില്‍ 118 ഓളം നിശ്ചിത ഡോസ് സംയുക്തംഎ്രഫ്ഡിസി) അടങ്ങിയ അംഗീകരിക്കാത്ത മരുന്നുകള്‍ ഇന്ത്യയില്‍ വില്‍ക്കപ്പെട്ടു എന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതായത് ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന 64 ശതമാനം മരുന്നുകളും അംഗീകരിക്കാത്തവയാണ്. കേന്ദ്ര ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് നിയന്ത്രണ സംഘടനയാണ് അംഗീകാരം നല്‍കുന്നത്. പുതിയതായി എത്തുന്ന അംഗീകരിക്കാത്ത മരുന്നുകളുടെ വില്‍പ്പനയും, വിതരണവും ഇന്ത്യയില്‍ നിയമലംഘനമാണെന്നിരിക്കെയാണ് ആരോഗ്യത്തിന് കടുത്ത ദോഷം വരുത്തുന്ന ഈ വിതരണം നടക്കുന്നത്.

12 മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള 599 ഫാര്‍മസ്യൂട്ടിക്കല്‍സ് ഉണ്ടാക്കിയ 3,300 ഓളം ബ്രാന്‍ഡുകളിലായാണ് ഇത്തരം മരുന്നുകള്‍ വില്‍ക്കപ്പെടുന്നത്.

Leave A Reply

Your email address will not be published.