ഗോവയിലെ ഇരുമ്പ് ഖനന പെര്‍മിറ്റ് സുപ്രീം കോടതി റദ്ദാക്കി; പുതിയ ലൈസന്‍സ് നല്‍കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം

0

ന്യുഡല്‍ഹി: ഗോവയിലെ ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട് 88 പാട്ട ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. മാര്‍ച്ച് 15നു ശേഷം ഖനനം തുടരാന്‍ പാടില്ലെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഖനനത്തിനായി പുതിയ ലൈസന്‍സിന്റെ ലേലം നടത്തണം. ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

സംസ്ഥാനത്ത് അനധികൃതമായി ലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിര് ഖനനം ചെയ്യുന്നതായി ജസ്റ്റീസ് എം.ബി ഷാ കമ്മീഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2012 ഒക്‌ടോബറിലും ഖനനം കോടതി സസ്‌പെന്റു ചെയ്തിരുന്നു. എന്നാല്‍ അനധികൃത ഖനനം നടത്തുന്നതായി ആരോപണം നേരിടുന്നവരുടെ ഉള്‍പ്പെടെ 88 ലൈസന്‍സുകള്‍ 2015ല്‍ സര്‍ക്കാര്‍ പുതുക്കി നല്‍കിയിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ ഇരുമ്പയിര് ഖനന മേഖലയാണ് ഗോവ. ഇവിടെ നിന്നും പ്രതിവര്‍ഷം 50 മില്യണ്‍ ടണ്‍ ഇരുമ്പയിരാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏറെയും കയറ്റിഅയക്കുകയാണ്.

Leave A Reply

Your email address will not be published.