സ്വിഫ്റ്റ് സ്‌പോര്‍ട്‌സിന് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നു

0

ജപ്പാനീസ് നിര്‍മാതാക്കള്‍ സ്വിഫ്റ്റ് സ്‌പോര്‍ട്‌സ് പതിപ്പുമായി വിപണിയില്‍ എത്തുന്നു. ജനുവരിയില്‍ നടക്കുന്ന 2018 ടോക്കിയോ ഓട്ടോ സലോണിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്‌സിനെ സൂസൂക്കി കാഴ്ചവെയ്ക്കുന്നത്.

പുറംമോഡിക്ക് ലഭിച്ച കോസ്മറ്റിക് അപ്ഡേറ്റുകളാണ് സ്വിഫ്റ്റ് സ്പോര്‍ട് സലോണിന്റെ പ്രധാന ആകര്‍ഷണം. പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ ലിമിറ്റഡ് എഡിഷന്‍ ടാഗോടെയാകും സുസൂക്കി വിപണിയില്‍ എത്തിക്കുക.

പുതിയ മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമില്‍ എത്തുന്ന സലോണ്‍ പതിപ്പില്‍ റെഡ് ഫിനിഷ് നേടിയ ഫ്രണ്ട് ലിപ് സ്പോയിലറും സൈഡ് സ്‌കേര്‍ട്ടുകളുമാണ് ഒരുങ്ങുന്നത്. സാറ്റിന്‍ ഗ്രെയ് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് ഗ്രില്‍.

അഗ്രസീവ് ഡീക്കലുകള്‍, പുത്തന്‍ ഡിസൈനിലുള്ള ബ്ലാക്ക് അലോയ് വീലുകള്‍ എന്നിങ്ങനെയാണ് സലോണിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട്‌സില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേകതകള്‍. എന്നാല്‍ എഞ്ചിനില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

Leave A Reply

Your email address will not be published.