സ്വാതന്ത്ര്യത്തിന് ശേഷം 125 കോടി ജനങ്ങള്‍ അനുദിനം നരകിക്കുന്നു ; അനുഭവിക്കുന്നത് കോണ്‍ഗ്രസ് ചെയ്ത പാപത്തിന്റെ ഫലമെന്ന് പ്രധാനമന്ത്രി

0

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ചെയ്ത വലിയ പാപങ്ങളുടെ ഫലമാണ് 125 കോടി ഇന്ത്യാക്കാര്‍ ഇപ്പോള്‍ ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി. സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യാക്കാര്‍ ദിവസേനെ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.

പ്രതിപക്ഷം പാര്‍ലമെന്റിന്റെ വാതില്‍ അടയ്ക്കുന്നത് തന്നെ തെരഞ്ഞെടുപ്പ് മനസ്സില്‍ വെച്ചുകൊണ്ടാണെന്ന് മോഡി ആരോപിച്ചു. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രകടനത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്.

സ്വാതന്ത്ര്യത്തിന് പിന്നാലെ രാജ്യ വിഭജനത്തിന് കോണ്‍ഗ്രസിനെ കുറ്റം പറഞ്ഞ പ്രധാനമന്ത്രി സ്വാര്‍ത്ഥ നേട്ടത്തിനായി രാജ്യത്തെ വിഭജിച്ചവരാണ് നിങ്ങളെന്ന് പ്രതിപക്ഷത്തോട് ആരോപിച്ചു. തെരഞ്ഞെടുപ്പ് വിജയം പോലെയുള്ള ചെറിയ ചെറിയ നേട്ടങ്ങള്‍ക്കായി കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചത് കൊണ്ടാണ് ഇവിടുത്തെ 125 കോടി ജനങ്ങള്‍ അനുദിനം ദുരിതം നേരിടുന്നത്.

ബിജെപി സര്‍ക്കാരും വിഭജനം നടത്തിയിട്ടുണ്ട്. എന്നാല്‍ അത് ആരേയും മുറിപ്പെടുത്താതെയായിരുന്നു. എബി വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനങ്ങളെ വിഭജിച്ചിട്ടുണ്ട്. പക്ഷേ എല്ലാവരുടേയും അറിവോടും സമ്മതത്തോടും കൂടിയായിരുന്നു. ആ പ്രവര്‍ത്തി ആയാസ രഹിതവും ആയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് ആന്ധ്രാപ്രദേശ് വിഭജിച്ചത് അങ്ങിനെയായിരുന്നില്ല. ആലോചന തീരെയില്ലാത്തെ എടുത്തുചാടി എല്ലാം തിടുക്കത്തില്‍ എടുത്തു.

ഇതിനിടെ പ്രതിപക്ഷം സഭയില്‍ ശക്തമായി ബഹളം വെച്ചെങ്കിലും എല്ലാം നിശബ്ദമായി കേള്‍ക്കാനുള്ള ധൈര്യമെങ്കിലും പ്രതിപക്ഷത്തിന് വേണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഇന്നും നാളെയും പാര്‍ലമെന്റില്‍ ഉണ്ടാകണമെന്ന് അംഗങ്ങള്‍ക്ക് ബിജെപി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.