രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളുടെ സഹയം തേടി മാലിദ്വീപ്

0

മാലെ: രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയൊഴികെയുള്ള രാജ്യങ്ങളുടെ സഹയം തേടി മാലിദ്വീപ്. മാലീദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീനാണ് സുഹൃത് രാജ്യങ്ങളുടെ സഹായം തേടിയത്. ചൈന, പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടാണ് മാലീദ്വീപ് പ്രസിഡന്റ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് നിലവിലെ സ്ഥിതിഗതികള്‍ ധരിപ്പിക്കുന്നതിനായി നയതന്ത്രപ്രതിനിധികളെ അയയ്ക്കാനും തീരുമാനമായിട്ടുണ്ട്.

മാലീദ്വീപിലെ സൈനിക ഇടപെടലില്‍ ചൈന മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലേയ്ക്ക് നയതന്ത്രപ്രതിനിധികഴെ അയക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്. മാലദ്വീപില്‍ ഇന്ത്യ സൈനിക ഇടപെടല്‍ നടത്തണമെന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന്റെ ആവശ്യത്തെ എതിര്‍ത്താണ് ചൈന രംഗത്തെത്തിയത്. സൈനിക ഇടപെടല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്ന് പ്രസിഡന്റ് അബ്ദുള്ള യാമീനോട് ബന്ധം സൂക്ഷിക്കുന്ന ചൈന വ്യക്തമാക്കിയത്.

ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പ്രസിഡന്റ് അബ്ദുള്ള യമീനെ തുണയ്ക്കുന്നതാണ് ചൈനയുടെ നിലപാടെന്നും ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുകയേയുള്ളൂവെന്നുമായിരുന്നു നഷീദിന്റെ നിലപാട്. മാലദ്വീപിലെ പ്രതിസന്ധിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുന്‍ പ്രസിഡന്റ് നഷീദ് അടക്കമുള്ള രാഷ്ര്ടീത്തടവുകാരെ മോചിപ്പിക്കാനും കൂറുമാറ്റത്തിന് അയോഗ്യത കല്പിക്കപ്പെട്ട 12 എംപിമാര്‍ക്ക് പാര്‍ലമെന്റ് അംഗത്വം തിരിച്ചുകൊടുക്കാനും സുപ്രീംകോടതി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പ്രസിഡന്റ് 15 ദിവത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അറസ്റ്റിലാകുകയും ചെയ്തു.

Leave A Reply

Your email address will not be published.