ഞാന്‍ കുറച്ച് അബ്നോര്‍മലാണ് അതുകൊണ്ട് മര്യാദക്കാരനായ ചെറുക്കനെ വേണം; വിവാഹ സ്വപ്നം തുറന്നു പറഞ്ഞ് പേളി മാണി
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങളിലകപ്പെട്ടെങ്കിലും ജീവിതത്തെ കൂളായി കാണുന്ന പേളി മാണി ഇതൊന്നും കൂസാന്‍ തയ്യാറല്ല. വേദികളില്‍ സ്വതസിദ്ധമായ ആഘോഷങ്ങളാല്‍ ആരാധകരെ കയ്യിലെടുക്കുന്ന താരം ഇതുവരെ പ്രണയ വിവാദങ്ങളിലൊന്നും പെടാത്ത നടിയാണെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം തന്റെ ജീവിതപങ്കാളിയെക്കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും പേളി തുറന്നു പറഞ്ഞു. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് തോന്നുന്നുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നും നടി പറയുന്നു. ഒരു ചാനല്‍ പരിപാടിക്കിടെയാണ് നടി തന്റെ വിവാഹ സ്വപ്നം തുറന്നു പറഞ്ഞത്.
വലിയ ലുക്കൊന്നും വേണ്ട, താന്‍ ഇത്തിരി അബ്നോര്‍മല്‍ ആയിട്ടുള്ള വ്യക്തിയായതിനാല്‍ വളരെ നോര്‍മല്‍ ആയിട്ടുള്ള ശാന്തനായ ഒരാള്‍ മതിയെന്നാണ് പേളി പറയുന്നത്.അതേസമയം പ്രണയത്തിലാണെന്ന് വിചാരിക്കുകയും വേണ്ട.
പ്രണയിക്കാന്‍ ഇപ്പൊഴൊന്നും സമയമില്ലെന്നാണ് പേളി പറയുന്നത്. സിനിമയുടെ തിരക്കുകളും,അച്ഛനോടൊപ്പം നടത്തുന്ന പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ ക്ലാസിന്റെയും തിരക്കിലാണ് താരം ഇപ്പോള്‍.
തന്റെ ഫിറ്റ്നസ് രഹസ്യവും പേളി വെളിപ്പെടുത്തി. വീട്ടിലെ ട്രെഡ്മില്ലില് ദിവസവും ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യുന്നതാണ് ഉറച്ച ശരീരത്തിന്റെ രഹസ്യമെന്നും പേളി പറഞ്ഞു. പാഡ്മാന് സിനിമയുടെ ഭാഗമായി അക്ഷയ് കുമാറും സിനിമയുടെ അണിയറ പ്രവര്‍ത്തകരും തുടങ്ങിയ പാഡ് ചലഞ്ചിനെ പരിഹസിച്ച് മൂക്കുചീറ്റല്‍ ചലഞ്ചുമായി വന്നാണ് പേളി പരിഹാസം ഏറ്റു വാങ്ങിയത്.