സായി പല്ലവി പ്രതിഫലം കൂട്ടി, ഇപ്പോള്‍ ഉള്ളതു മഞ്ജു വാര്യര്‍ വാങ്ങുന്നതിന്റെ രണ്ടിരട്ടി: കണ്ണുതള്ളി തമിഴ് നായികമാര്‍

0

പ്രേമം എന്ന ചിത്രത്തിലൂടെ വന്നു തെന്നിന്ത്യയില്‍ തരംഗമായി മാറിയ നടിയാണു സായി പല്ലവി. തുടര്‍ന്നു നിരവധി ഓഫറുകള്‍ വന്നു എങ്കിലും പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സിനിമ ചെയ്യു എന്നായിരുന്നു സായിയുടെ തീരുമാനം. പഠനം പൂര്‍ത്തിയാക്കിയ ശേഷം സിനിമയുടെ കാരയത്തില്‍ സായി വളരെ സെലക്ടീവായിരുന്നു. തുടര്‍ന്നു പ്രതിഫലം അമ്പതു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.

ഇപ്പോഴിത നടി വീണ്ടും പ്രതിഫലം വര്‍ദ്ധിപ്പിച്ചിരിക്കുന്നു എന്നു റിപ്പോര്‍ട്ട്. പ്രതിഫലം ഉയര്‍ത്തിയതോടെ ഒരു ചിത്രത്തിനായി സായി പല്ലവി 1.5 കോടി രൂപയാണ് വാങ്ങുന്നത്. മഞ്ജു വാര്യറിന് ഒരു മലയാള ചിത്രത്തിനു ലഭിക്കുന്ന പ്രതിഫലം 50 ലക്ഷമാണ് എന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശര്‍വാനന്ദ് നായകനാകുന്ന തെലുങ്കു ചിത്രത്തിനായി 1.5 കോടിയാണ് താരം കൈപ്പറ്റിയത് എന്നു തെലുങ്കു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ തമന്ന, സമാന്ത, കാജല്‍ അഗര്‍വാള്‍, എന്നിവരുടെ താര പദവിയിലേയ്ക്കു സായി പല്ലവിയും എത്തി. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന കരു ആണ് സായിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനിടയില്‍ നടിയുടെ മോശം പെരുമാറ്റത്തെ കുറിച്ചു പരസ്യമായി പരാതിയുമായി തെലുങ്കിലെ പ്രമുഖ നായകന്മാര്‍ രംഗത്ത് എത്തിയതും ചര്‍ച്ചയായിരുന്നു.

Leave A Reply

Your email address will not be published.