ബാഴ്‌സിലോണയില്‍ കളിക്കുമ്പോള്‍ നികുതി വെട്ടിച്ചു ; മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസിന് ഒന്നര വര്‍ഷം തടവ്

0

ന്യൂഡല്‍ഹി: ചിലിയുടെ സൂപ്പര്‍താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മദ്ധ്യനിര പ്രമുഖനുമായ അലക്‌സിസ് സാഞ്ചസിന് നികുതി വെട്ടിപ്പിന്റെ പേരില്‍ 16 മാസത്തെ തടവു ശിക്ഷ. സ്പാനിഷ് കോടതിയുടേതാണ് വിധി. സ്പാനിഷ് വമ്പന്മാരായാ ബാഴ്‌സിലോണയ്ക്കായി കളിച്ചു കൊണ്ടിരുന്ന കാലത്ത് ഒന്നേകാല്‍ ലക്ഷം ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. അതേസമയം താരത്തിന് ജയിലില്‍ കിടക്കേണ്ടി വരില്ല.

ശിക്ഷ രണ്ടു വര്‍ഷത്തില്‍ കുറവ് ആയതിനാലും ആദ്യകുറ്റമെന്ന നിലയിലും അഴികള്‍ക്കുള്ളിലേക്ക് പോകുന്നത് ഒഴിവാകുമെങ്കിലും പിഴയായ 728,883 ഡോളറില്‍ നിന്നും രക്ഷപ്പെടാനാകില്ല. എന്നാല്‍ ഇതിനായി താരത്തിന് രണ്ടു വര്‍ഷത്തോളം സാവകാശം കിട്ടുകയും ചെയ്യും.

അതേസമയം നികുതിയുമായി ബന്ധപ്പെട്ട് സ്‌പെയിനില്‍ ഫുട്‌ബോള്‍താരങ്ങള്‍ സമാന വിവാദത്തില്‍ പെടുന്നത് ഇതാദ്യമല്ല. നേരത്തേ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണേല്‍ മെസ്സിക്ക് 2016 ല്‍ 21 മാസം തടവ് കിട്ടിയിരുന്നു. എന്നാല്‍ 223,000 പൗണ്ട് നല്‍കി കഴിഞ്ഞ വര്‍ഷം മെസ്സി രക്ഷപ്പെടുകയും ചെയ്തു. അതേസമയം ക്രിസ്ത്യാനോ റൊണാള്‍ഡോ നല്‍കേണ്ട 13 ദശലക്ഷം പൗണ്ടിന്റെ കേസ് തുടരുകയാണ്. കഴിഞ്ഞ മാസം അവസാനമാണ് സാഞ്ചസ് ആഴ്‌സണലില്‍ നിന്നും മാഞ്ചസ്റ്ററില്‍ എത്തിയത്.

Leave A Reply

Your email address will not be published.