കൈമുട്ടിലെ കറുപ്പകറ്റാം

0

മുഖവും ശരീരവും എത്രയൊക്കെ മിനുക്കിയാലും ചിലരുടെ കൈമുട്ടും കാല്‍മുട്ടും കറുത്തുതന്നെയിരിക്കും. ചര്‍മ്മത്തിനു കട്ടി കൂടുമ്പോഴാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഒരാഴ്ചകൊണ്ട് ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.

നാരങ്ങയും ബേക്കിംഗ് സോഡയും

നാരങ്ങയും ബേക്കിംഗ് സോഡയും ഉപയോഗിച്ച് കൈമുട്ടിലെ കറുപ്പകറ്റാം. നാരങ്ങ പകുതി മുറിച്ച് അതില്‍ അല്‍പ്പം ബേക്കിംഗ് സോഡ വിതറി രണ്ടു കൈമുട്ടിലും മാറിമാറി തേച്ച് മിനുസപ്പെടുത്തുക. പതിനഞ്ച് മിനുട്ട് ഇത്തരത്തില്‍ ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകുക. അല്‍പ്പം ഒലിവോയില്‍ കൈമുട്ടില്‍ പുരട്ടുന്നതും നന്നായിരിക്കും. ഇത് സ്‌കിന്‍ അലര്‍ജിയെ തടയും.

നാരങ്ങാനീരും ഗ്ലിസറിനും

നാരങ്ങാനീരും ഗ്ലിസറിനും മിക്‌സ് ചെയ്ത് കൈമുട്ടിലും കാല്‍മുട്ടിലും പതിയെ തേച്ചുപിടിപ്പിക്കുക. ഉറങ്ങുന്നതിനുമുമ്പ് ഇത്തരത്തില്‍ ചെയ്താല്‍ കൈമുട്ടിന്റെയും കാല്‍മുട്ടിന്റെയും നിറം വര്‍ദ്ധിപ്പിക്കാം.

പഞ്ചസാരയും ഒലിവ് ഓയിലും

പഞ്ചസാരയും ഒലിവ് ഓയിലും മിക്‌സ് ചെയ്ത് കറുപ്പ് നിറമുള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. ദിവസവും അഞ്ച് മിനുട്ടെങ്കിലും ഇത്തരത്തില്‍ ചെയ്യുക. ഇത് ചര്‍മ്മം മൃദുവാക്കുകയും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Leave A Reply

Your email address will not be published.