മകന്റെ ഇന്‍ഷുറന്‍സ് തുക വീതം വയ്ക്കുന്നതിലെ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അതി ക്രൂരമായി

0

കൊട്ടാരക്കര: റോഡ് അപകടത്തിൽ മരണപ്പെട്ട മകന്റെ ഇൻഷ്വറൻസ് തുക വീതം വയ്ക്കുന്നതിലെ തർക്കം ഭര്യയെ ഭർത്താവു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഭർത്താവു പോലീസ് പിടിയിൽ. പുത്തൂർ ,പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ആറ്റുവാശ്ശേരി, പൊയ്കയിൽ മുക്കിൽ പാർവ്വതി ഭവനത്തിൽ ശിവദാസൻ ആചാരി (66) ആണു പിടിയിലായത്. ഇയാളുടെ ഭാര്യ ലതിക (56) ആണ് 2018 ഫെബ്രുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് 2.45 ന് വീട്ടിലെ കുളിമുറിയിൽ കൊല്ലപ്പെട്ടത്. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പ്രതിയായ ശിവദാസൻ ആചാരിയും ഭാര്യ ലതികയും വീട്ടിൽ താമസമാണ്.സംഭവ ദിവസം ഉച്ചകഴിഞ്ഞു 2.45ന് കുളക്കട വില്ലേജ് ഓഫീസിൽ പോയി തിരികെ വിട്ടിലെത്തിയപ്പോൾ പ്രതി ആഹാരം ചോദിച്ചു. കുളിച്ചു തുണി കഴുകിയ ശേഷമേ അഹാരം തരാൻ പറ്റൂവെന്നു ഭാര്യ ലതിക കുളിമുറിയിൽ വച്ചു പറഞ്ഞു. മകൻ മരണപ്പെട്ട സംഭവത്തിൽ ലഭിച്ച ഇൻഷ്വറൻസ് തുക ചെലവിടുന്നതും സംബന്ധിച്ച് ഇരുവരും തമ്മില്‍ തർക്കം നിലനിന്നിരുന്നു.

ഇതോടെ വീടിന്റെ പടിഞ്ഞാറുവശത്തുള്ള കുളിമുറിയിൽ വച്ച് 2.45 ന് പ്രതി ലതികയുടെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവു നശിപ്പിക്കുന്നതിനായി ലതികയുടെ ശരിരത്തിൽ തുണികൾ വാരിയിട്ടു കത്തിച്ചു. വെള്ളം വീണു തീ കെടാതിരിക്കാൻ പൈപ്പു നല്ലതുപോലെ അടച്ചു. കുളിമുറിയുടെ വാതിൽ വെളിയിൽ നിന്നും അടച്ച ശേഷം ഒരു സ്റ്റൂളിൽ കയറി നിന്നു കതകിന്റെ അകത്തെ കുറ്റി പുറത്തു നിന്നും ഇട്ടു. കുറ്റി അകത്തു നിന്ന് ഇട്ടതാണെന്നു വരുത്താനായിരുന്നു ഇത്. ഇതിനു ശേഷം ഇയാൾ അയൽവാസിയുടെ കൈയ്യിൽ നിന്നും ആയിരം രൂപ കടം വാങ്ങി. പുത്തൂരിലുള്ള ഒരു ബാറിൽ എത്തി 500 രൂപയുടെ മദ്യം വാങ്ങി കുടിച്ചു.തടർന്ന് പുത്തൂരിൽ നിന്നം മലക്കറിയും വാങ്ങി ഒന്നും അറിയാത്തവനെ പൊലെ വൈകിട്ടു നാലു മണിയോടെ വീട്ടിലെത്തി. വിട്ടിലെത്തിയ പാടെ വളർത്തുനായയ്ക്ക് ചോറു നല്കി. ഇതിനിടയിൽ അയൽവാസിയായ സ്ത്രി മഞ്ജുഷയോട് നീ കൂടി വീട്ടിലോട്ടു വരണമെന്നും ഭാര്യയെ കാണുന്നില്ലെന്നും പറഞ്ഞു. ഇതിനിടയിൽ വീട്ടിലെ’ വെള്ളം ശേഖരിക്കുന്ന മോട്ടർ ഇട്ടിരുന്നതാണ്. ടാങ്ക് കവിഞ്ഞ് വെള്ളം പോകുന്ന വിവരം പറയാൻ അയൽവാസിയായ യുവാവും ശിവദാസൻ ആചാരിയുടെ വീട്ടിലെത്തി.

ഈ സമയം ഭാര്യയെ കാണാനില്ലെന്നും പറഞ്ഞ് വീട്ടിനുള്ളിൽ കയറി ഒരു കൊടുവാളുമായി എത്തി കൊടുവാൾകൊണ്ടു കൊളുത്ത് എടുത്തു. ഈ സമയം കുളിമുറിയിൽ തുണിയും ശരീര ഭാഗങ്ങളും കരിഞ്ഞ നിലയിൽ കാണപ്പെട്ട ലതികയെ ഇയാളും കൂടി ചേർന്ന് ആശുപത്രിയിലെത്തിച്ചു. മരണപ്പെട്ട ലതികയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശൂപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.പ്രാഥമിക വിവരത്തിൽ കഴുത്തിൽ കണ്ട അടയാളത്തെ തുടർന്ന് കൊലപാതകമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ശിവദാസൻ ആചാരിയെ കസ്റ്റടിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്ത് വന്നതെന്ന് കൊല്ലം റൂറൽ പൊലീസ് മേധാവി. ബി. അശോകൻ പാഞ്ഞു.ഇവരുടെ മുത്തമകൻ തടിപ്പണിക്കാരനായിരുന്നു.2012 ൽ കോട്ടാത്തല മൂഴിക്കോട്ട്, നടന്ന അപകടത്തിൽ മരിച്ചു. ഇവർക്ക് ആക്സിഡന്റ് ക്ലിം ഇനത്തിൽ 10 ലക്ഷം രൂപ അനുവദിച്ചു. ഇതിൽ 2.50 ലക്ഷം രൂപ വക്കീൽ ഫീസായി പോയി. ബാക്കിയുള്ള 7.50 ലക്ഷം രൂപ മൂന്നായി വീതം വച്ചു. ഇതിൽ ഒരു വിഹിതം ഇളയ സഹോദരനു നല്കി . ബാക്കി തുക സിൻഡിക്കേറ്റ് ബാങ്കിൽ ഇരുവരും ചേർന്ന് ജോയിന്റ് അകൗണ്ടായി നിക്ഷേപിച്ചു. ഈ പണം എടുത്ത് ചെലവഴിക്കുന്നത് സംബന്ധിച്ച് ഇരുവരും തർക്കത്തിലാക്കുക പതിവായിരുന്നു.

മദ്യപിക്കുന്നതിനാണു പണം ആവശ്യപ്പെടുന്നത്. ആന്റമാനിൽ കാർ പെന്റ്റി ജീവനക്കാരനായ ഇയാൾ 2000ത്തിലാണു പെൻഷൻ വാങ്ങി നാട്ടിലെത്തിയത്.13 സെൻറ് സ്ഥലത്ത് ഒരു വീടുവയ്ക്കുന്നതിനൊള്ള രേഖകൾ വാങ്ങാനാണു വില്ലേജ് ഓഫീസിൽ പോയത്.

റൂറൽ പൊലീസ് മേധാവിയുടെ നിർദ്ദേശത്തെ തുടർന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി. ജെ.ജേക്കബ്ബ് മേൽനോട്ടത്തിൽ കൊട്ടാരക്കര സി.ഐ.ഒ.എ.സുനിൽ’ പുത്തൂർ എസ്.ഐ.വി.ജയകമാർ, ആന്റി ത്രഫ്റ്റ് എസ്.ഐ ബിനോജ്, ഷാജഹാൻ, ശിവശങ്കരപിള്ള, അജയകുമാർ , രാധാകൃഷ്ണപിള്ള, ആഷീർ കോഹൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.